ന്യൂഡൽഹി: ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന അസംസ്കൃത എണ്ണ രാജ്യത്തെ റിഫൈനറികൾക്ക് വിൽക്കാൻ ഒ.എൻ.ജി.സി, വേദാന്ത തുടങ്ങിയ സ്ഥാപനങ്ങൾക്ക് അനുമതി.
ഇതുവരെ ഉണ്ടായിരുന്ന വിൽപന നിയന്ത്രണം എടുത്തുകളയാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി തുടങ്ങിയ സ്വകാര്യ റിഫൈനറികളിലേക്ക് കൂടുതൽ എണ്ണ ഒഴുകാൻ വഴിയൊരുക്കുന്നതാണ് തീരുമാനം.
1999നു ശേഷമുള്ള എണ്ണപ്പാട കരാറുകൾ പ്രകാരം എണ്ണവിൽപനക്ക് ഉൽപാദകർക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അതിനു മുമ്പത്തെ കരാർ പ്രകാരം ആർക്കാണ് വിൽക്കേണ്ടതെന്ന് സർക്കാറാണ് നിർദേശിക്കുക.
ഒ.എൻ.ജി.സിയുടെ മുംബൈ ഹൈയിലും വേദാന്തയുടെ റവ്വയിലും ഈ രീതിയാണ് നടപ്പാക്കി വരുന്നത്. ഇപ്പോൾ അവർ നൽകേണ്ടത് ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ പൊതുമേഖല സ്ഥാപനങ്ങൾക്കാണ്. എന്നാൽ, ഒക്ടോബർ ഒന്നു മുതൽ രീതി മാറ്റും. മുംബൈ ഹൈയിൽ പ്രതിവർഷം ഉൽപാദിപ്പിക്കുന്ന 14 ദശലക്ഷം ടൺ അസംസ്കൃത എണ്ണ ഇഷ്ടമുള്ളവർക്ക് ലേലം ചെയ്യാൻ ഇനി ഒ.എൻ.ജി.സിക്ക് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.