ന്യൂഡൽഹി: 2020 -21 സാമ്പത്തിക വർഷത്തിൽ പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങൾക്കുള്ള പലിശ 8.5 ശതമാനമാക്കിയ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
2018-19 സാമ്പത്തിക വർഷത്തിൽ 8.65 ആയിരുന്ന പലിശ നിരക്ക് 8.5 ലേക്ക് താഴ്ത്തി ഇൗ വർഷം മാർച്ചിൽ ഇ.പി.എഫ്.ഒ ഉന്നതാധികാര സമിതി സമർപ്പിച്ച നിർദേശമാണ് ധനമന്ത്രാലയം അംഗീകരിച്ചത്.
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. അഞ്ചുകോടിയോളം ജീവനക്കാരെയാണ് ഇതു ബാധിക്കുന്നത്.
2016-17 ൽ 8.65 ശതമാനവും 2017-18ൽ 8.55 ശതമാനവും 2018-19 ൽ 8.65ഉം ആയിരുന്ന പലിശ നിരക്ക് 2019 -20ൽ 8.5 ശതമാനമാക്കി. ആ നിരക്ക് ഇൗ സാമ്പത്തിക വർഷവും തുടരാനാണ് ഇപ്പോൾ ധനമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് 2013-14 ൽ 8.75 ശതമാനമായിരുന്നു ഇ.പി.എഫ് പലിശനിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.