ന്യൂഡൽഹി: വിലക്കയറ്റം ഒഴിവാക്കാൻ വൻ തോതിൽ ഉള്ളി ശേഖരിച്ച് കേന്ദ്രസർക്കാർ. 200,000 ടൺ ഉള്ളി ഇത്തരത്തിൽ കേന്ദ്രസർക്കാർ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പണപ്പെരുപ്പം ഉണ്ടാവാനുള്ള സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് നീക്കം. ഉള്ളിയുടെ വില ഉയരുന്നത് രാജ്യത്തെ ജനങ്ങളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയും സർക്കാറിനുണ്ട്.
സെപ്തംബറിൽ ഉള്ളിയുടെ വില സാധാരണയായി ഉയരാറുണ്ട്. ഉള്ളിയുടെ കൃഷി ആരംഭിക്കുന്നത് സെപ്തംബറിലാണ്. പിന്നീട് മൂന്ന്മാസത്തിന് ശേഷം ഉള്ളിയുടെ വിളവെടുപ്പ് കാലമാവുേമ്പാഴാണ് വീണ്ടും വില കുറയുക. ഇക്കാലത്ത് ഉള്ളിയുടെ വില ഉയരുന്നത് പണപ്പെരുപ്പം ഉണ്ടാവാൻ കാരണമാവുന്നുണ്ടെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. ഇത് ഒഴിവാക്കാൻ കൂടിയാണ് വലിയ രീതിയിലുള്ള ഉള്ളിസംഭരണം നടത്തുന്നത്.
ജൂൺ മാസത്തിൽ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയർന്നിരുന്നു. ഭക്ഷ്യവസ്തുക്കളുടേയും ഇന്ധനത്തിേന്റയും വില ഉയർന്നതാണ് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നതിലേക്ക് നയിച്ചത്. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.