കൊൽക്കത്ത: കേന്ദ്ര സർക്കാറിന്റെ ഓഹരി വിഹിതം നിലവിലെ 95.39 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറക്കുമെന്ന് യൂക്കോ ബാങ്ക് അറിയിച്ചു. ചുരുങ്ങിയ പൊതു ഓഹരി വിഹിതം സംബന്ധിച്ച സെബി മാനദണ്ഡം പാലിക്കുന്നതിനാണ് ഇത്. ഓഹരി വിഹിതം കുറക്കുന്നതിന് ആഗസ്റ്റ് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഇത് നീട്ടി നൽകുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ഇതിനുപുറമെ, നാല് പൊതുമേഖലാ ബാങ്കുകൾ കൂടി സർക്കാർ ഓഹരി കുറക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണ്.
മൂലധന പര്യാപ്തത 16.98 ശതമാനമുള്ളതിനാൽ വളർച്ചക്ക് കൂടുതൽ ഓഹരി നിക്ഷേപം ആവശ്യമില്ലെങ്കിലും സെബി മാനദണ്ഡം പാലിക്കുന്നതിനായി സർക്കാർ വിഹിതം കുറക്കുകയാണെന്ന് യൂക്കോ ബാങ്ക് പറഞ്ഞു. ഈ സാമ്പത്തിക വർഷം തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. പൊതു ഓഹരി നിക്ഷേപകർക്കായി 400 കോടി ഓഹരികൾ പുറപ്പെടുവിക്കാനും ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.