ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് നികത്തിക്കൊടുക്കേണ്ട നഷ്ടപരിഹാരത്തുക കേന്ദ്രസർക്കാർ കണക്കാക്കിയ 1.58 ലക്ഷം കോടി രൂപയിൽ ഒതുങ്ങില്ലെന്ന് കേരളം അടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ.
ഏഴു ശതമാനം വരുമാന വളർച്ച കണക്കാക്കിയാണ് കേന്ദ്രം നഷ്ടം നിശ്ചയിച്ചതെങ്കിൽ, കോവിഡ് സാഹചര്യങ്ങൾമൂലം പല സംസ്ഥാനങ്ങൾക്കും വിപരീത വളർച്ചയാണെന്ന് സംസ്ഥാന ധനമന്ത്രിമാർ ചൂണ്ടിക്കാട്ടി. കേന്ദ്രം 14 ശതമാനം വരുമാന വർധന ഉറപ്പാക്കണം.
കഴിഞ്ഞ സാമ്പത്തിക വർഷം 1.10 ലക്ഷം കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാര ഇനത്തിൽ കടമെടുത്തു നൽകിയത്. ജി.എസ്.ടി നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടത്തിെൻറ കണക്കിൽ കേന്ദ്രം ഇക്കുറി ആകെ നൽകേണ്ടത് 2.69 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.11 ലക്ഷം കോടി സെസ് ഇനത്തിൽ കിട്ടുമെന്നാണ് കണക്കാക്കുന്നത്. ബാക്കിവരുന്നത് 1.58 ലക്ഷം കോടിയാണെന്നും, അത് കടമെടുത്തു നൽകുമെന്നും കേന്ദ്രം വിശദീകരിക്കുന്നു. എന്നാൽ, നഷ്ടക്കണക്ക് അതിൽ ഒതുങ്ങില്ലെന്നാണ് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളുമായി കഴിഞ്ഞ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ സമവായമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. പ്രത്യേക ജി.എസ്.ടി കൗൺസിൽ യോഗം വിളിച്ച് ചർച്ചചെയ്യാൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ കേന്ദ്രത്തിെൻറ കണക്കുകൂട്ടൽ ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.