ടോക്യോ: സുസ്ഥിര സാമ്പത്തിക വളർച്ചക്കായി കൈകോർക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുൾപ്പെടുന്ന പുതിയ ഇന്തോ-പസഫിക് സാമ്പത്തിക സഹകരണ കൂട്ടായ്മ (ഐ.പി.ഇ.എഫ്). യു.എസ്, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മ,
സഹകരണത്തിനുള്ള കൂടുതൽ മേഖലകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രാദേശിക സമ്പദ്‍വ്യവസ്ഥയുടെ സമൃദ്ധിയും വൈവിധ്യവും ഈ കൂട്ടായ്മ അംഗീകരിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന, സുസ്ഥിര സ്വഭാവമുള്ള വളർച്ചയിലേക്ക് മേഖലയെ മാറ്റാനായി നടപടികൾ സ്വീകരിക്കും. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രൂപത്തിലാണ് ഇവിടത്തെ രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ. സമാധാനവും സമൃദ്ധിയും വളർച്ചയും കൈവരിക്കാൻ കൂടുതൽ സാമ്പത്തിക സഹകരണം ആവശ്യമാണ്.
വ്യാപാരം, വിതരണ ശൃംഖല, കുറഞ്ഞ വിലയിൽ ഊർജം, കാർബൺ ബഹിർഗമനത്തിനെതിരായ നയങ്ങൾ, അടിസ്ഥാനസൗകര്യം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ചർച്ച നടക്കും. ബ്രൂണെ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‍ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും കൂട്ടായ്മയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.