മസ്കത്ത്: നൂറുദിന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പ്രമോഷനുകളും വൈവിധ്യമാർന്ന പരിപാടികളുമായി ഒമാനിലെ മൂന്നാമത്തെ ശാഖയായ അൽ ഖൂദ് മാർക്ക് ആൻഡ് സേവ്. ശനിയാഴ്ചവരെ നടക്കുന്ന ആഘോഷ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമായ പരിപാടികളൊരുക്കിയിട്ടുണ്ട്. വേനലവധിയും, ഈദും പരിഗണിച്ച് ലൈഫ് സ്റ്റൈൽ വിഭാഗങ്ങൾക്ക് പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വിഭാഗത്തിൽനിന്ന് 10 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ 2.5 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭ്യമാകും. ഈ ഒരു പ്രമോഷൻ അൽഖൂദ് ബ്രാഞ്ച് കൂടാതെ മാർക്ക് ആന്റ് സേവിന്റെ മൊബേല, ബറക്ക, ശാഖകളിലും ലഭ്യമാണ്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായ രീതിയിലാണ് നൂറുദിന പ്രമോഷൻ പരിപാടികൾ സംഘടിപ്പിക്കുന്നത്. സാധാരണക്കാരന്റെ നിത്യ ചെലവ് ക്രമീകരിക്കുകയെന്നതിന്റെ ഭാഗമായി ഫുഡ് സെഷനുകളിലും അതിശയിപ്പിക്കുന്ന വിലക്കുറവാണ് ഈ ഒരു കാലയളവിൽ മാർക്ക് ആൻഡ് സേവിന്റെ ഒമാനിലെ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുള്ളത്.
നല്ലവരായ ഉപഭോക്താക്കൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവുമാണ് മാർക്ക് ആൻഡ് സേവിന് ഇത്തരം പുതിയ പ്രമോഷനുകളും പുതിയ സംരംഭങ്ങളും തുടങ്ങാൻ പ്രചോദനമാകുന്നത്.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം ബിസിനസ് പ്രമുഖനായ സൈദ് ഖാലിദ് ഹുമൈദ് (ചേംബർ ഓഫ് കൊമേഴ്സ്), മാർക്ക് ആന്റ് സേവ് ഡയറക്ടർ ഫായിസ് കെ.പി.ബഷീർ എന്നിവർ ചേർന്നു നിർവഹിച്ചു. ചടങ്ങിൽ മുഹമ്മദ് മസ്കരി, ബൈയിങ്ങ് ഹെഡ് നഥീസ് അൻസാർ, ഒമാൻ റീജിനൽ മാനേജർ സഹദ് നീലിയത്ത്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഇർഷാദ് എന്നിവർ സംബന്ധിച്ചു.
വിലക്കുറവും ഗുണമേന്മയുംകൊണ്ട് വളരെ കുറഞ്ഞ കാലയളവിൽ തന്നെ സാധാരണക്കാർക്കിടയിൽ വ്യക്തിമുദ്രപതിപ്പിച്ച സ്ഥാപനമാണ് മാർക്ക് ആൻഡ് സേവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.