ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധ ആഗോള വ്യാപാരരംഗത്ത് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. നിരവധി സെക്ടറുകളുടെ വളർച്ച കുറയുകയും പലതും നെഗറ്റീവിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. എന്നാൽ, ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് ഓഹരി നിക്ഷേപക രംഗത്തെ പ്രമുഖനായ രാകേഷ് ജുൻജുൻവാല. ഇ.ടി നൗവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിെൻറ പ്രതികരണം. ഇന്ത്യയുടെ സുവർണ നാളുകളാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉയർച്ച ഓഹരി വിപണിയിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയിൽ മൊത്തത്തിൽ ഉണർവുണ്ടാവും. സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് ജനങ്ങൾക്ക് അപ്രതീക്ഷിതമായിരിക്കും. വൈകാതെ സുസ്ഥിരത കൈവരിക്കുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ പിന്നീട് കൂടുതൽ വളരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനൊപ്പം ജീവിക്കാൻ രാജ്യത്തെ ജനങ്ങൾ ശീലിച്ചു തുടങ്ങിയിട്ടുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന മരണവും കുറയുകയാണ്. രോഗബാധ സ്ഥിരീകരിക്കുന്നവരിൽ ഗുരുതര ലക്ഷണമുള്ളവരുെട എണ്ണം കുറയുകയാണ്. ഇത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നും ജുൻജുൻവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.