ഇന്ത്യൻ സമ്പദ്ഘടന ശരിയായ ദിശയിൽ; വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്ഘടന ശരിയായ ദിശയിലാണെന്നും രാജ്യത്തിന്‍റെ വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആഗോള പ്രതിസന്ധിക്കിടയിലും തല ഉയർത്താവുന്ന നേട്ടം കൈവരിച്ചെന്നുംധനമന്ത്രി വ്യക്തമാക്കി. പാർലമെന്‍റിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുകയായിരുന്നു നിർമല സീതാരാമൻ.

ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. 2047ലെ ഇന്ത്യയുടെ വികസനത്തിലേക്കുള്ള ബ്ലൂപ്രിന്‍റ് ആകും ബജറ്റ്. ലോകം ഇന്ത്യൻ സമ്പദ് രംഗത്തിന്‍റെ ശക്തി തിരിച്ചറിയുന്നു.

വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്ന് അവകാശപ്പെട്ട കേന്ദ്ര ധനമന്ത്രി, സ്വാതന്ത്ര്യത്തിന്‍റെ അമൃത കാലത്തെ ആദ്യ ബജറ്റ് ആണെന്നും വ്യക്തമാക്കി.

Tags:    
News Summary - Indian economy in right direction; The Union Finance Minister said that the growth rate will reach 7 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.