ഇന്ത്യൻവംശജൻ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റ്

വാഷിങ്ടൺ: ഇന്ത്യൻ വംശജൻ അജയ് ബാംഗ ​അടുത്ത ലോക പ്രസിഡന്റാകും. ലോകബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവ് ബോർഡാണ് ബാംഗയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അഞ്ച് വർഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി.

ജൂൺ രണ്ടിന് അദ്ദേഹം ലോകബാങ്ക് പ്രസിഡന്റായി ചുമതലയേൽക്കും. മാസ്റ്റർകാർഡ് സി.ഇ.ഒയുടെ ചുമതലയും ബാംഗ വഹിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് 63കാരനായ ബാംഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. ഡേവിഡ് മാൽപാസിന് പകരക്കാരനായാവും ബാംഗയെത്തുക.

നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ 96 രാജ്യങ്ങളുടെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. മൂന്നാഴ്ച നീണ്ടുനിന്ന പര്യടനത്തിൽ എട്ട് രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇന്ത്യയിൽ ജനിച്ച ബാംഗ 2007ലാണ് യു.എസ് പൗരത്വം സ്വീകരിച്ചത്.

Tags:    
News Summary - indian-origin Ajay Banga elected as new World Bank president for 5-year term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.