ബൈഡന്‍റെ വിജയം; ഇന്ത്യൻ ഓഹരി വിപണി സർവകാല റെക്കോഡിൽ

മുംബൈ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നീങ്ങി ബൈഡന്‍ വിജയിച്ചതോടെ ഓഹരി വിപണിയിൽ വൻകുതിപ്പ്. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്ക് അകമാണ് ഇന്ത്യന്‍ ഓഹരി വിപണി വന്‍ കുതിപ്പ് നടത്തി സര്‍വകാല റെക്കോഡില്‍ എത്തിയത്.

ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് 631 പോയിന്റ് വര്‍ധിച്ച് 42,500 മുകളിലെത്തി. നിഫ്റ്റി 186 പോയിന്‍റ് കൂടി 12,449 പോയിന്‍റില്‍ എത്തി നില്‍ക്കുകയാണ്. ജനുവരിക്ക് ശേഷം നിഫ്റ്റി ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതും ഇന്നാണ്.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചതാണ് വിപണിക്ക് ഗുണകരമായത്. ബൈഡന്‍റെ സ്‌ഥാനാരോഹണം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്‍റെ അടിസ്‌ഥാനത്തിലാണ് ഓഹരി വിപണിയുടെ കുതിപ്പ്.

ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ മാരുതി, എച്ചി.ഡി.എഫ്.സി ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, ടിസിഎസ്, ഐടിസി, ഏഷ്യൻ പെയിന്‍റ്സ്, എൻ.ടി.പി.സി, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

Tags:    
News Summary - Indian stock market hits all-time high

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.