സാമ്പത്തിക തട്ടിപ്പ്​; ഐ.ആർ.ഇ.ഒ ചെയർമാൻ ലളിത്​ ഗോയൽ അറസ്റ്റിൽ

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ്​ കേസിൽ റിയൽ എസ്​റ്റേറ്റ്​ ഭീമനും ഐ.ആർ.ഇ.ഒ ഗ്രൂപ്പ്​ ചെയർമാനുമായ ലളിത്​ ഗോയൽ അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിൽനിന്ന്​​ ഗോയലിനെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുത്ത്​ ഒരു ദിവസത്തിന്​ ശേഷമാണ്​ ഇ.ഡി അറസ്റ്റ്​. 

ലളിത്​ ഗോയലിനെതിരെ നേരത്തേ ലുക്​ഒൗട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. തുടർന്ന്​ കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഗോയലിനെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട്​ ചണ്ഡീഗഢിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്​ ഇ.ഡി ഗോയലിനെ ചോദ്യം ചെയ്​തു. രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ്​ അറസ്റ്റ്​.

ഫോറിൻ എക്​സ്​​േചഞ്ച്​ മാനേജ്​മെന്‍റ്​ നിയമം ലംഘിച്ചതിന് ലളിത്​ ഗോയലും കമ്പനിയും ​ഇ.ഡി അന്വേഷണം നേരിട്ടിരുന്നു. യു.എസ്​ ആസ്​ഥാനമായ നിക്ഷേപകമ്പനിയിലെ സാമ്പത്തിക തട്ടിപ്പ്​ ആരോപണവും ഗോയലിനെതിരെയുണ്ട്​.

അടുത്തിടെ വെളിപ്പെടുത്തിയ പാൻഡോറ പേപ്പറിലും ലളിത്​ ഗോയലിന്‍റെ പേരുണ്ടായിരുന്നു. 77 മില്ല്യൺ ഡോളർ ആസ്​തി വരുന്ന ഓഹരികളും നിക്ഷേപങ്ങളും ബ്രിട്ടനിലെ വിർജിൻ ദ്വീപിൽ രജിസ്​റ്റർ ചെയ്​ത ട്രസ്റ്റിലേക്ക്​ മാറ്റിയെന്നായിരുന്നു വെളിപ്പെടുത്തൽ. പാൻഡോറ പേപ്പറിൽ പേരുണ്ടായിരുന്നവർക്കെതിരെ ഇന്ത്യൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

ഗോയലിനും കമ്പനി​ക്കുമെതിരെ പരാതിയുമായി നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു. കമ്പനി തങ്ങളെ വഞ്ചിച്ചുവെന്നായിരുന്നു പരാതി. കമ്പനിക്കെതിരെ നിക്ഷേപകർ കോടതിയെ സമീപിച്ചപ്പോഴേക്കും ഓഹരികളും ​മറ്റും ട്രസ്റ്റി​ന്‍റെ പേരി​േലക്ക്​ മാറ്റിയെന്ന ആരോപണവും ഉയർന്നിരുന്നു. 2018-19 സാമ്പത്തിക വർഷത്തിലെ സ്​റ്റേറ്റ്​മെന്‍റിൽ 500 കോടി രൂപയുടെ നഷ്​ടമാണ്​ കമ്പനി വകയിരുത്തിയിരിക്കുന്നത്​.

Tags:    
News Summary - Ireos Lalit Goyal arrested by ED in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.