ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷൻ 1000 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം: ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷൻ 1000 രൂപ വീതം വർധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് സർക്കാർ സഹായം 50 ലക്ഷം രൂപയായി ഉയർത്തും.

മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്ര പ്രവർത്തകർക്ക് തിരുവനന്തപുരത്ത് താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ് ഉണ്ടാവും.

മാധ്യമങ്ങൾക്കുള്ള സർക്കാർ കുടിശിഖ ബിൽ തയാറാക്കുന്നത് അനുസരിച്ച് മാർച്ചിനുള്ളിൽ കൊടുത്തു തീർക്കും. മീഡിയ അക്കാദമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Kerala Budget 2021: Journalist-Non Journalist Pension Increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.