'ഹെന്‍റെ പൊന്നേ, ഇതെങ്ങോട്ടേക്കാ'; കുതിപ്പ് തുടർന്ന് സ്വർണവില

കോഴിക്കോട്: സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ച് 55,840 രൂപയാണ് വില. ഗ്രാമിന് 20 രൂപ വർധിച്ച് 6980 രൂപയായി. നിലവിൽ സർവകാല റെക്കോഡിലാണ് സ്വർണവില.

സെപ്റ്റംബർ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വർണമെത്തിയത്. എന്നാൽ, പിന്നീട് കുത്തനെ വില കുതിക്കുകയായിരുന്നു.

സ്വർണവില സർവകാല റെക്കോഡിലെത്തിയതോടെ ജി.എസ്.ടിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താവ് നൽകേണ്ടത് 60,000ത്തിലേറെ രൂപ. ഇന്നത്തെ വിലയോടൊപ്പം അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടിയും ചേരു​മ്പോൾ ആഭരണത്തിന്റെ വില 60,200 കടക്കും. ഇനി പണിക്കൂലി 10 ശതമാനമാണെങ്കിൽ മൂന്ന് ശതമാനം ജി.എസ്.ടിയും ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ 63,000ലേറെ നൽകേണ്ടി വരും.

 

യു.എസ് പലിശ നിരക്ക് കുറച്ചതിനുശേഷം വലിയതോതിൽ വില വർധിക്കാതിരുന്ന സ്വർണം, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വീണ്ടും കുതിക്കുന്നത്.

Tags:    
News Summary - Kerala gold price updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.