representative image

സ്വർണവില കുറഞ്ഞു

കോഴിക്കോട്: സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞു. 38,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ചൊവ്വാഴ്ചത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയായി.

ഇന്നലെ പവന് 80 രൂപ കൂടി 38,200 രൂപയും ഗ്രാമിന് 10 രൂപ കൂടി 4775 രൂപയുമായിരുന്നു.

ജൂൺ 15നാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,720 രൂപയായിരുന്നു അന്ന് ഒരുപവൻ സ്വർണത്തിന് വില.

ജൂൺ 11 മുതൽ 13 വരെ 38,680 രൂപയാണ് ഒരു പവന് ഉണ്ടായിരുന്നത്. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില. ജൂൺ ഒന്നാം തിയ്യതി ഒരു പവന് 38,000 രൂപയായിരുന്നു.

Tags:    
News Summary - Kerala Gold prices today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.