പ്യോങ്യാങ്: ഒരു മാസം മുമ്പ് നിയമിച്ച മുതിർന്ന സാമ്പത്തിക ഉദ്യോഗസ്ഥനെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുറത്താക്കി. ഉത്തര കൊറിയയെ സാമ്പത്തികപ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ഉദ്യോഗസ്ഥെൻറ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ല എന്നാരോപിച്ചാണ് നടപടി. കോവിഡും യു.എസ് ഉപരോധവുമാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥ താറുമാറാക്കിയതെന്നാണ് റിപ്പോർട്ട്.
കോവിഡ് പ്രതിരോധിക്കാൻ അതിർത്തി അടച്ചതോടെ ചൈനയുമായുള്ള വ്യാപാരബന്ധം താറുമാറായി. അസംസ്കൃത വസ്തുക്കളുടെ കുറവ് ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിച്ചു. 2011ൽ കിം അധികാരേമറ്റെടുത്തതിനു ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം കൂപ്പുകുത്തിയത്. ഇക്കാര്യം കിം പൊതുമധ്യത്തിൽ സമ്മതിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.