തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായി ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ കുറഞ്ഞ പലിശനിരക്കിൽ വായ്പപദ്ധതികൾ നടപ്പാക്കുന്നു. ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ്, പാഴ്സി വിഭാഗങ്ങൾക്കാണ് സൗകര്യം.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വായ്പപദ്ധതിസ്വയംതൊഴിൽ പദ്ധതി (നിലവിൽ പുതിയ സംരംഭം ആരംഭിക്കുന്നതിന്), ബിസിനസ് വിപുലീകരണ പദ്ധതി (നിലവിലെ ബിസിനസ് വിപുലീകരിക്കുന്നതിന്), വിദ്യാഭ്യാസ വായ്പകൾ (പ്രഫഷനൽ കോഴ്സ്), പ്രവാസി വായ്പപദ്ധതികൾ (ഗൾഫിൽ ജോലിനിർത്തി നാട്ടിൽ ബിസിനസ് തുടങ്ങുന്നതിന്), ഉദ്യോഗസ്ഥ വായ്പ (സർക്കാർ സ്ഥിരജോലിക്കാർക്ക്, ലാസ്റ്റ് ഗ്രേഡ്), ഭവന വായ്പ (ഓരോ സാമ്പത്തികവർഷത്തിൽ മാത്രം വരുന്നത്), മദ്റസ അധ്യാപക ഭവനവായ്പ (ഓരോ സാമ്പത്തികവർഷത്തിൽ മാത്രം വരുന്നത്) എന്നിവയാണ് വായ്പപദ്ധതികൾ. വിവരങ്ങൾക്ക്: 0471 2324232.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.