ന്യൂഡൽഹി: കോടികളുടെ വായ്പത്തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യക്കെതിരെ 2015 ഒക്ടോബറിലും നവംബറിലും സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട്നോട്ടീസുകൾ ഏതു നിയമത്തിെൻറ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ (സി.ഐ.സി).
നവംബറിലെ നോട്ടീസിൽ മല്യയുടെ സഞ്ചാരത്തെക്കുറിച്ച് അറിയിക്കണമെന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തോട് ആവശ്യപ്പെട്ടത്. ഇതിനുമുമ്പ് പുറപ്പെടുവിച്ച നോട്ടീസിൽ മല്യ രാജ്യം വിടുന്നത് തടയണമെന്നായിരുന്നു നിർദേശിച്ചത്.
2016 മാർച്ചിലാണ് വിജയ് മല്യ രാജ്യം വിട്ടത്. എന്നാൽ, ഇതേക്കുറിച്ച് സി.ബി.ഐയോട് അന്വേഷിച്ച പുണെയിലെ വിവരാവകാശ പ്രവർത്തകൻ വിഹാർ ധ്രുവിന് മറുപടി നൽകാൻ സി.ബി.ഐ തയാറായില്ല. ഇതേത്തുടർന്ന് ഇദ്ദേഹം വിവരാവകാശ കമീഷന് നൽകിയ ഹരജിയിലാണ് ഉത്തരവ്.
ആദ്യ തവണ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചപ്പോൾ മല്യ വിദേശത്തായിരുന്നു. ഇദ്ദേഹം രാജ്യത്തേക്ക് മടങ്ങിവന്നപ്പോൾ തടയണമോ എന്ന് എമിഗ്രേഷൻ വിഭാഗം സി.ബി.ഐയോട് ചോദിച്ചിരുന്നു.
എന്നാൽ, എം.പിയായ മല്യയെ അറസ്റ്റ്ചെയ്യേണ്ടെന്നും അദ്ദേഹത്തിനെതിരെ വാറൻറില്ലെന്നുമായിരുന്നു സി.ബി.ഐയുടെ മറുപടി. തുടർന്നാണ് ഏതു നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസെന്ന് ചോദിച്ച് വിഹാർ ധ്രുവ് സി.ബി.ഐയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.