മുംബൈ: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വീല വീണ്ടും കൂട്ടി എണ്ണ കമ്പനികൾ. സിലിണ്ടർ ഒന്നി് 21 രൂപയാണ് വർധിപ്പിച്ചത്. ഡിസംബർ ഒന്ന് മുതൽ വില വർധന നിലവിൽ വരും.
അതേസമയം, ഗാർഹിക പാചകവാതക വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. 14.2 കിലോ ഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന് 903 രൂപയാണ് വില. വാണിജ്യ പാചകവാതക സിലിണ്ടറിന് 1796 രൂപ മുതൽ 1968 രൂപ വരെ വിവിധ നഗരങ്ങളിൽ വില വരും.
വിമാന ഇന്ധനത്തിന്റെ വിലയിലും കമ്പനികൾ മാറ്റം വരുത്തിയിട്ടുണ്ട്. വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യൂവൽ(എ.ടി.എഫ്)ന്റെ വില 4.6 ശതമാനമാണ് കുറച്ചത്. ഇതോടെ എ.ടി.എഫിന്റെ വില കിലോ ലിറ്ററിന് 1,06,155.67 രൂപയായി കുറഞ്ഞു. നേരത്തെ 1,11,344.92 രൂപയായിരുന്നു എ.ടി.എഫിന്റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.