ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്​; എം.​എ. യൂ​സു​ഫ​ലി​ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​ഡ​ൽ​ഹി: ഭ​ക്ഷ്യ-​സം​സ്ക​ര​ണ റീ​ട്ടെ​യി​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന്​ ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്​ച ന​ട​ത്തി. ല​ഖ്​​നോ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങി​ലെ ഷോ​പ്പി​ങ്​ മാ​ൾ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ഇ​തു​ൾ​പ്പെ​ടെ 5,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ലു​ലു ഗ്രൂ​പ്​ ഈ ​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഇ​തി​ലൂ​ടെ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും യൂ​സു​ഫ​ലി പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളാ​യ നി​ര​വ​ധി നി​ക്ഷേ​പ​ക​ർ രാ​ജ്യ​ത്ത് കൂ​ടു​ത​ലാ​യി മു​ത​ൽ​മു​ട​ക്കാ​ൻ ത​യാ​റാ​കു​ന്നു​ണ്ട്. ഇ​തി​നു കാ​ര​ണം വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ നി​ക്ഷേ​പം ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​മാ​യി ക​ണ​ക്കാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​െൻറ പു​തി​യ ന​യ​മാ​ണ്. ഭ​ക്ഷ്യ സം​സ്ക​ര​ണ രം​ഗ​ത്തും ലു​ലു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും. നോ​യി​ഡ​യി​ൽ ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​െൻറ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ക​ശ്‌​മീ​രി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കും. ക​ശ്‌​മീ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ആ​വ​ശ്യ​ക​ത​യാ​ണ് ഗ​ൾ​ഫ് നാ​ടു​ക​ളി​ലു​ള്ള​ത്.

ഗു​ജ​റാ​ത്തി​ൽ പു​തി​യ ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്രം, ഹൈ​പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​തി​നു ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​വെ​ന്നും എം.​എ യൂ​സു​ഫ​ലി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​െൻറ ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഷ​യ​ത്തി​ലും ഇ​ന്ത്യ​യി​ലെ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​ഗോ​ള വ്യാ​പ​ന പ്ര​ക്രി​യ​യി​ലും ലു​ലു ഗ്രൂ​പ്​ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്തു​ഷ്​​ടി പ്ര​ക​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ചാ​രം ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ വി​ള​ക​ൾ​ക്ക് മി​ക​ച്ച വി​ല​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.