ക​ശ്‌​മീ​രി​ൽ ലു​ലു ഗ്രൂ​പ്​ ആ​രം​ഭി​ക്കു​ന്ന ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ധാ​ര​ണ​പ​ത്ര​ത്തി​ൽ ക​ശ്‌​മീ​ർ വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജ​ൻ പ്ര​കാ​ശ് താ​ക്കൂ​റും ലു​ലു ഗ്രൂ​പ്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്​​ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി​യും ഒ​പ്പു​വെ​ക്കു​ന്നു. ജ​മ്മു-​ക​ശ്‌​മീ​ർ ലെ​ഫ്. ഗ​വ​ർ​ണ​ർ മ​നോ​ജ് സി​ൻ​ഹ, യു.​എ.​ഇ വ്യാ​പാ​ര വ​കു​പ്പ് മ​ന്ത്രി താ​നി ബി​ൻ അ​ഹ്​​മ​ദ് അ​ൽ സെ​യ്​​ദി, ഇ​ന്ത്യ​യി​ലെ യു.​എ.​ഇ സ്ഥാ​ന​പ​തി അ​ഹ്​​മ​ദ് അ​ൽ ബ​ന്ന, ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി, ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി എ​ന്നി​വ​ർ സ​മീ​പം

ജമ്മു-കശ്മീരില്‍ ലുലു മാളും ഭക്ഷ്യ സംസ്കരണ കേന്ദ്രവും

ദു​ബൈ: ജ​മ്മു-​ക​ശ്മീ​രി​ല്‍ വ​ന്‍ നി​ക്ഷേ​പ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ലു​ലു ഗ്രൂ​പ്. ശ്രീ​ന​ഗ​റി​ൽ ലു​ലു ഗ്രൂ​പ്​ ആ​രം​ഭി​ക്കു​ന്ന ഭ​ക്ഷ്യ സം​സ്ക​ര​ണ - ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ധാ​ര​ണ​പ​ത്രം ദു​ബൈ സി​ലി​ക്ക​ൺ സെ​ൻ​ട്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​പ്പു​വെ​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ലു​ലു ഗ്രൂ​പ്​ ചെ​യ​ര്‍മാ​ന്‍ എം.​എ. യൂ​സു​ഫ​ലി ജ​മ്മു-​ക​ശ്‌​മീ​ർ ലെ​ഫ്. ഗ​വ​ര്‍ണ​ര്‍ മ​നോ​ജ് സി​ന്‍ഹ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​റ​ഞ്ഞു.

ജ​മ്മു- ക​ശ്‌​മീ​ർ സ​ർ​ക്കാ​റി​നു​വേ​ണ്ടി വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ര​ഞ്ജ​ന്‍ പ്ര​കാ​ശ് താ​ക്കൂ​റും ലു​ലു ഗ്രൂ​പ്പി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ എം.​എ. അ​ഷ്റ​ഫ് അ​ലി​യു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. യു.​എ.​ഇ. വി​ദേ​ശ-​വ്യാ​പാ​ര മ​ന്ത്രി ഡോ. ​താ​നി ബി​ന്‍ അ​ഹ്​​മ​ദ് അ​ല്‍ സെ​യ്ദി, ഇ​ന്ത്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ര്‍ ഡോ. ​അ​ഹ്​​മ​ദ് അ​ല്‍ ബ​ന്ന, ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ ഡോ. ​അ​മ​ന്‍ പു​രി, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​രാ​ര്‍ ഒ​പ്പു​വെ​ച്ച​ത്.

മൂ​ന്നു​ദി​വ​സ​ത്തെ യു.​എ.​ഇ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ലെ​ഫ്‌. ഗ​വ​ര്‍ണ​ര്‍ മ​നോ​ജ് സി​ന്‍ഹ ലു​ലു ഹൈ​പ്പ​ര്‍മാ​ർ​ക്ക​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച 'ക​ശ്മീ​ര്‍ പ്ര​മോ​ഷ​ന്‍ വീ​ക്ക്' ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​ഐ ടാ​ഗു​ള്ള ക​ശ്മീ​രി കു​ങ്കു​മ​പ്പൂ​വി​ന്‍റെ പ്ര​ദ​ര്‍ശ​ന ഉ​ദ്ഘാ​ട​നം മ​നോ​ജ് സി​ന്‍ഹ നി​ർ​വ​ഹി​ച്ചു.

ജ​മ്മു-​ക​ശ്മീ​രും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​മെ​ന്ന് യു.​എ.​ഇ വി​ദേ​ശ-​വ്യാ​പാ​ര മ​ന്ത്രി ഡോ. ​താ​നി ബി​ന്‍ അ​ഹ്​​മ​ദ് അ​ല്‍ സെ​യ്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Lulu Mall and Food Processing Center in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.