അബൂദബി: റീട്ടെയില്‍ വ്യാപാരരംഗത്തെ അതികായരായ ലുലു ഗ്രൂപ് അബൂദബിയില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ശവാമെഖ് സെന്‍ട്രല്‍ മാളിലാണ് പുതിയ ശാഖ. വത്ബ മുനിസിപ്പാലിറ്റി സെന്റര്‍ ഡയറക്ടര്‍ ഹുമൈദ് അല്‍ മര്‍സൂഖി ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി ചടങ്ങില്‍ സംബന്ധിച്ചു.
ധനവിനിമയ സ്ഥാപനം, എ.ടി.എം, എഫ് ആൻഡ് എം ഔട്ട് ലെറ്റുകള്‍, ഫാര്‍മസി, ജ്വല്ലറി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് 85,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സജ്ജമാക്കിയിരിക്കുന്നത്.
ഹോട്ട് ഫുഡ് സെക്ഷന്‍, ബേക്കറി, ഇലക്ട്രോണിക്സ്, വീട്ടാവശ്യത്തിനുള്ള മറ്റു വസ്തുക്കള്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് പുതിയ ശാഖയെന്ന് മാനേജ്മെന്റ് അറിയിച്ചു.
വരും വര്‍ഷങ്ങളില്‍ യു.എ.ഇയിലുടനീളം പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് യൂസുഫ് അലി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ അബൂദബിയില്‍ മാത്രം ഏഴ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബൂദബിയുടെ പ്രാന്തപ്രദേശങ്ങളിലൊക്കെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നതോടെ ഏറെ ദൂരം യാത്ര ചെയ്യാതെ തന്നെ ലോകോത്തര ഷോപ്പിങ് അനുഭവിക്കാന്‍ ഏവര്ക്കുമാവും.
ലുലു ഗ്രൂപ് സി.ഇ.ഒ സെയിഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ, ലുലു അബൂദബി ഡയറക്ടര്‍ ടി. അബൂബക്കര്‍, ലുലു അബൂദബി റീജനല്‍ ഡയറക്ടര്‍ അജയ് കുമാര്‍ തുടങ്ങിയവരും ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.