ന്യൂഡൽഹി: ലക്ഷ്മിവിലാസ് ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ആർ.ബി.ഐ നീക്കി. നവംബർ 27 മുതൽ ബാങ്കിൽ നിന്നും സാധാരണ പോലെ പണം പിൻവലിക്കാം. ലക്ഷ്മിവിലാസ് ബാങ്കിേൻറയും ഡി.ബി.എസ് ബാങ്കിേൻറയും ലയനത്തിനും കേന്ദ്രബാങ്ക് അനുമതി നൽകി. ഇനി ലക്ഷ്മിവിലാസ് ബാങ്ക് ശാഖകൾ ഡി.ബി.എസ് ശാഖകളായിട്ടാവും പ്രവർത്തിക്കുക.
ലക്ഷ്മിവിലാസ് ബാങ്കിനെ സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡി.ബി.എസ് ബാങ്ക് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ ചർച്ച ചെയ്യുകയും ഇടപാടിന് അനുമതി നൽകുകയും ചെയ്തിരുന്നു. ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിനുളള നിയന്ത്രണങ്ങൾ മാറ്റുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും അറിയിച്ചു. ബാങ്ക് ലയനം ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി 2,500 കോടിയുടെ മൂലധനം ലക്ഷ്മിവിലാസ് ബാങ്കിൽ ഡി.ബി.എസ് നിക്ഷേപിക്കും. നേരത്തെ ലക്ഷ്മിവിലാസ് ബാങ്കിൽ നിന്നും പിൻവലിക്കാവുന്ന തുക 25,000 രൂപയാക്കി ആർ.ബി.ഐ നിജപ്പെടുത്തിയിരുന്നു. ബാങ്കിെൻറ ബോർഡ് പിരിച്ചുവിട്ട് കനറ ബാങ്ക് മുൻ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ മനോഹരന് ഒരു മാസത്തേക്ക് ഭരണച്ചുമതല നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.