ദുബൈ: വാറങ്കൽ എൻ.ഐ.ടി വിദ്യാർഥിയായ മാഹിൻ സലാഹുദ്ദീന്‍റെ കുടുംബം നന്ദിയോടെ ഓർക്കുന്നത് മകന്‍റെ പഠനവുമായി ബന്ധപ്പെട്ടെടുത്ത തീരുമാനമാണ്. കോഴിക്കോട് കുന്ദമംഗലത്തുനിന്ന് യു.എ.ഇയിലെത്തിയ സലാഹുദ്ദീന്‍റെ കുടുംബത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യം മക്കളുടെ ഉയർന്ന വിദ്യാഭ്യാസമായിരുന്നു. പഠനത്തിൽ പൊതുവെ മിടുക്കനായ മാഹിൻ, പത്താംതരത്തിൽ ഉയർന്ന മാർക്കോടെ പാസായി. മകന്‍റെ പഠനം സശ്രദ്ധം നിരീക്ഷിച്ചിരുന്ന കുടുംബം പിന്നീട് രണ്ടാമതൊന്നാലോചിക്കാതെയാണ് ‘റെയ്സ് പബ്ലിക് സ്കൂളിന്‍റെ’ 2023 ബാച്ചിൽ ചേർത്തത്. അവിടെയും മാഹിൻ പ്രതീക്ഷകൾക്കൊത്തുയർന്നു. ആ വർഷത്തെ ജെ.ഇ.ഇ ഫലം പുറത്തുവന്നപ്പോൾ മാഹിന്‍റെ സ്കോർ ആദ്യ സെഷനിൽ 99.59 ഉം രണ്ടാമത്തെ സെഷനിൽ 99.56ഉം ആയിരുന്നു. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിലും മാഹിന് നിലവാരം നിലനിർത്താനായി.
അതുവഴി രാജ്യത്ത് ഏറ്റവും മിടുക്കരായ വിദ്യാർഥികൾക്കു മാത്രം പ്രവേശനം ലഭിക്കുന്ന തെലങ്കാനയിലെ വാറങ്കൽ എൻ.ഐ.ടിയിൽ ഉന്നത പഠനത്തിന് അവസരം ലഭിച്ചു. ഇവിടെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിന് പഠിക്കുന്ന മാഹിൻ പറയുന്നത് തന്‍റെ വിജയത്തിനു പിന്നിലെ ശിൽപികൾ റെയ്സിലെ അധ്യാപകരും പഠനാന്തരീക്ഷവുമാണെന്നാണ്. കുടുംബം കൂടെ ഇല്ലാതിരുന്നിട്ടും റെയ്സ് റസിഡൻഷ്യൽ സംവിധാനത്തിൽ താമസിച്ച് പഠിച്ച മാഹിന്‍റെ വിജയത്തിനു പിന്നിൽ ‘റെയ്സി’ലെ അധ്യാപകരും വാർഡനും മെന്‍റർമാരുമാണെന്ന് മാഹിന്‍റെ മാതാവ് ഷംസിദ സലാഹുദ്ദീനും സാക്ഷ്യപ്പെടുത്തുന്നു.
മാഹിനെപ്പോലെ പഠനത്തിൽ മിടുക്കരായ ഗൾഫ് മലയാളികളായ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി എല്ലാ സഹായങ്ങളും ചെയ്യാൻ ‘റെയ്സ് എൻട്രൻസ് കോച്ചിങ് സെന്‍റർ’ തയാറാണെന്ന് റെയ്സ് സി.ഇ.ഒ അർജുൻ മുരളി പറഞ്ഞു. ഇതിന്‍റെ ഭാഗമായി ഗൾഫ് മലയാളി വിദ്യാർഥികൾക്ക് കാഷ് അവാർഡിനും 100 ശതമാനം സ്കോളർഷിപ്പോടുകൂടിയ പഠനത്തിനും അവസരമൊരുക്കുന്ന ‘യങ് ജീനിയസ്-2024 സ്കോളർഷിപ് പരീക്ഷ’ വിവിധ കേന്ദ്രങ്ങളിലായി മാർച്ച് 27ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരിശീലന രംഗത്തെ മുൻനിരക്കാരായ ‘റെയ്സ് എൻട്രൻസ് കോച്ചിങ് സെന്‍ററും’ ‘ഗൾഫ് മാധ്യമവും’ ചേർന്ന് പത്താംതരം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സ്കോളർഷിപ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്കാണ് കാഷ് അവാർഡിനു പുറമെ പ്രത്യേക പഠനപദ്ധതിയായ ‘റെയ്സ് ഇന്‍റർഗ്രേറ്റഡ് സ്കൂളു’കളിൽ 100 ശതമാനം സ്കോളർഷിപ്പോടുകൂടിയ പഠനാവസരവും ലഭിക്കുക. https://www.raysonlineexams.in എന്ന ലിങ്കിലൂടെയും ക്യു.ആർ കോഡ് സ്കാൻ ചെയ്തും പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: ഫോൺ: +91 9207100600, വാട്സാപ്: +91 9288033033.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.