Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമാഹിൻ പറയുന്നു;...

മാഹിൻ പറയുന്നു; ‘എന്‍റെ വിജയങ്ങൾക്കു​ പിന്നിൽ റെയ്സ്’

text_fields
bookmark_border
മാഹിൻ പറയുന്നു; ‘എന്‍റെ വിജയങ്ങൾക്കു​ പിന്നിൽ റെയ്സ്’
cancel

ദുബൈ: വാറങ്കൽ എൻ.ഐ.ടി വിദ്യാർഥിയായ മാഹിൻ സലാഹുദ്ദീന്‍റെ കുടുംബം നന്ദിയോടെ ഓർക്കുന്നത്​​ മകന്‍റെ പഠനവുമായി ബന്ധപ്പെട്ടെടുത്ത തീരുമാനമാണ്​. ​കോഴിക്കോട്​ കുന്ദമംഗലത്തുനിന്ന് യു.എ.ഇയിലെത്തിയ സലാഹുദ്ദീന്‍റെ കുടുംബത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യം മക്കളുടെ ഉയർന്ന വിദ്യാഭ്യാസമായിരുന്നു. പഠനത്തിൽ പൊതുവെ മിടുക്കനായ മാഹിൻ, പത്താംതരത്തിൽ ഉയർന്ന മാർക്കോടെ പാസായി. മകന്‍റെ പഠനം സശ്രദ്ധം നിരീക്ഷിച്ചിരുന്ന കുടുംബം പിന്നീട്​ രണ്ടാ​മതൊന്നാലോചിക്കാതെയാണ്​ ‘റെയ്​സ്​ പബ്ലിക്​ സ്കൂളിന്‍റെ’ 2023 ബാച്ചിൽ ചേർത്തത്​. അവിടെയും മാഹിൻ പ്രതീക്ഷകൾക്കൊത്തുയർന്നു. ആ വർഷത്തെ ജെ.ഇ.ഇ ഫലം പുറത്തുവന്നപ്പോൾ മാഹിന്‍റെ സ്​കോർ ആദ്യ സെഷനിൽ 99.59 ഉം രണ്ടാമത്തെ സെഷനിൽ 99.56ഉം ആയിരുന്നു. ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ പരീക്ഷയിലും മാഹിന്​ നിലവാരം നിലനിർത്താനായി.

അതുവഴി രാജ്യത്ത്​ ഏറ്റവും മിടുക്കരായ വിദ്യാർഥികൾക്കു​ മാത്രം പ്രവേശനം ലഭിക്കുന്ന തെലങ്കാനയിലെ വാറങ്കൽ എൻ.ഐ.ടിയിൽ ഉന്നത പഠനത്തിന്​ അവസരം ലഭിച്ചു​. ഇവിടെ കമ്പ്യൂട്ടർ സയൻസ്​ എൻജിനീയറിങ്ങിന്​ പഠിക്കുന്ന മാഹിൻ പറയുന്നത്​ തന്‍റെ വിജയത്തിനു​ പിന്നിലെ ശിൽപികൾ റെയ്​സിലെ അധ്യാപകരും പഠനാന്തരീക്ഷവുമാണെന്നാണ്​. കുടുംബം കൂടെ ഇല്ലാതിരുന്നിട്ടും റെയ്​സ്​ റസിഡൻഷ്യൽ സംവിധാനത്തിൽ താമസിച്ച്​ പഠിച്ച മാഹിന്‍റെ വിജയത്തിനു​ പിന്നിൽ ‘റെയ്​സി’ലെ അധ്യാപകരും വാർഡനും മെന്‍റർമാരുമാണെന്ന്​ മാഹിന്‍റെ മാതാവ്​ ഷംസിദ സലാഹുദ്ദീനും സാക്ഷ്യപ്പെടുത്തുന്നു.

മാഹിനെപ്പോലെ പഠനത്തിൽ മിടുക്കരായ ഗൾഫ്​ മലയാളികളായ വിദ്യാർഥികൾക്ക്​ ഉന്നതവിദ്യാഭ്യാസത്തിനായി എല്ലാ സഹായങ്ങളും ചെയ്യാൻ ‘റെയ്​സ്​ എൻട്രൻസ്​ കോച്ചിങ് സെന്‍റർ’ തയാറാണെന്ന്​ റെയ്​സ്​ സി.ഇ.ഒ അർജുൻ മുരളി പറഞ്ഞു. ഇതിന്‍റെ ഭാഗമായി ഗൾഫ്​ മലയാളി വിദ്യാർഥികൾക്ക്​ കാഷ്​ അവാർഡിനും 100 ശതമാനം സ്​കോളർഷിപ്പോടുകൂടിയ പഠനത്തിനും അവസരമൊരുക്കുന്ന ‘യങ്​ ജീനിയസ്​-2024 സ്​കോളർഷിപ്​ പരീക്ഷ’ വിവിധ കേന്ദ്രങ്ങളിലായി മാർച്ച്​ 27ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരിശീലന രംഗത്തെ മുൻനിരക്കാരായ ‘റെയ്​സ്​ എൻട്രൻസ്​ കോച്ചിങ് സെന്‍ററും’ ‘ഗൾഫ്​ മാധ്യമവും’ ചേർന്ന്​ പത്താംതരം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സ്​കോളർഷിപ്​ പരീക്ഷയിൽ ഉയർന്ന റാങ്ക്​ നേടുന്നവർക്കാണ്​​ കാഷ്​ അവാർഡിനു​ പുറമെ പ്രത്യേക പഠനപദ്ധതിയായ ‘റെയ്​സ്​ ഇന്‍റർഗ്രേറ്റഡ്​ സ്കൂളു’കളിൽ 100 ശതമാനം സ്​കോളർഷി​പ്പോടുകൂടിയ പഠനാവസരവും ലഭിക്കുക. https://www.raysonlineexams.in എന്ന ലിങ്കിലൂടെയും ക്യു.ആർ കോഡ് സ്കാൻ ചെയ്തും പരീക്ഷക്ക്​ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: ഫോൺ: +91 9207100600, വാട്സാപ്: +91 9288033033.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raysbuisiness news
News Summary - Mahin says; 'Race Behind My Successes'
Next Story