മനാമ: ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്വർണ നാണയങ്ങള്‍ നേടാന്‍ അവസരം നല്കുന്ന ‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫറുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായും സ്വര്‍ണ നാണയങ്ങള്‍ ലഭിക്കുന്നതാണ് ഓഫർ. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട നിരവധി ഉപ ബ്രാന്‍ഡുകളിലായി സ്വര്‍ണം വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ മനോഹരങ്ങളായ ആഭരണ ശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലെറ്റുകളിലും മെയ് 12വരെ ഈ ഓഫര്‍ ലഭിക്കും.
5,00 ദിനാറിന്റെ വജ്രാഭരണങ്ങളോ, രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയം നേടാനാവും. 3,00 ദിനാറിന്റെ വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ അര ഗ്രാം സ്വർണ നാണയവും നേടാം. ഉപഭോക്താക്കള്‍ക്ക് അവരുടെ പഴയ 916 ആഭരണങ്ങള്‍ക്ക് പകരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍ നിന്നുള്ള ഏറ്റവും പുതിയ ഡിസൈനുകള്‍ക്ക് നഷ്ടം കൂടാതെ വാങ്ങാനും സാധിക്കും.
സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകളുടെ സാഹചര്യത്തില്‍, ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രയോജനപ്പെടുത്താനാവും. ഇതനുസരിച്ച് മെയ് 10വരെ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള സ്വർണ നിരക്കിന്റെ 10 ശതമാനം മുന്‍കൂറായി നല്കി വിലയിലെ വ്യതിയാനം തടയാനാവും. ഈ കാലയളവില്‍ സ്വര്‍ണവില ഉയരുകയാണെങ്കില്‍, ബ്ലോക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വർണം വാങ്ങാം, നിരക്ക് കുറയുകയാണെങ്കില്‍, കുറഞ്ഞ നിരക്കില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പ്രയോജനം നേടാനുമാകും.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലെറ്റുകളില് നിന്നോ, മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായോ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ ലഭ്യമാക്കാന്‍ സാധിക്കും. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫറുകളെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
സമകാലിക ഫാഷനില്‍ രൂപകല്പന ചെയ്ത മനോഹരമായ ഡിസൈനുകളും 18 കാരറ്റ് സ്വർണ വിഭാഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, സീറോ മേക്കിങ് ചാര്‍ജില്‍ 8 ഗ്രാം സ്വര്‍ണ നാണയങ്ങളും തിരഞ്ഞെടുത്ത ആഭരണ ഡിസൈനുകളില്‍ അവിശ്വസനീയമായ ഡിസ്ക്കൗണ്ട് നല്കുന്ന സ്പെഷല്‍ ബയ് കൗണ്ടറുകളും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.