ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഔട്ട്ലറ്റ് അബൂദബിയിലെ അൽ വഹ്ദ മാളിൽ പ്രവർത്തനം ആരംഭിച്ചു. ജ്വല്ലറി ഷോപ്പിങ് അനുഭവംതന്നെ മാറ്റി മറിക്കുന്ന നൂതന സജ്ജീകരണങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ഷോറൂം.
ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ കരീന കപൂർ ഖാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, ഡയമണ്ട്സ് ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അമീർ സി.എം.സി, മാനുഫാക്ചറിങ് ഹെഡ് ഫൈസൽ എ.കെ, മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
അൽ വഹ്ദ മാളിൽ നേരത്തേയുണ്ടായിരുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂം പുതിയ സ്ഥാനത്തേക്ക് മാറ്റി നവീകരിച്ചാണ് പുതിയ ഷോറൂം തുറന്നിട്ടുള്ളത്. ഇത് ബ്രാൻഡിന്റെ അബൂദബി അൽ ഐൻ മേഖലയിലെ 15ാമത്തെയും യു.എ.ഇയിലെ 63ാമത്തെയും ഷോറൂമാണ്.
സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ തയാറാക്കിയ മൈൻ, ഇറ, വിരാസ്, പ്രഷ്യ, എത്നിക്സ്, ഡിവൈൻ എന്നീ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എക്സ്ക്ലൂസിവ് ബ്രാൻഡുകളിലുള്ള ആഭരണങ്ങൾ ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.