ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് യു.കെയിലെ രണ്ടാമത്തെ ഷോറൂം ലെസസ്റ്ററില്‍ ആരംഭിച്ചു. ലെസസ്റ്റർ സിറ്റി മേയര്‍ പീറ്റർ സള്സ്ബി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു.
മലബാര്‍ ഗ്രൂപ്സ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, യു.കെ, യൂറോപ് ഓപറേഷന്‍സ് ഹെഡ് മുഹമ്മദ് സിയാദ്, റീജനല്‍ ഹെഡ് സന്തോഷ് ടി, സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബെല്‍ഗ്രേവ് റോഡിലെ ഗോള്‍ഡന്‍ മൈലില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഷോറൂം 2000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്വർണം, വജ്രം, അമൂല്യ രത്നങ്ങള്‍ എന്നിവയില്‍ വിവാഹ വേളകള്‍, ഡെയ്ലി വെയര്‍, പ്രത്യേക മുഹൂര്‍ത്തങ്ങള്‍, ഓഫിസ് വെയര്‍ എന്നിവക്ക് അനുയോജ്യമായ 20 രാജ്യങ്ങളില്‍ നിന്നുള്ള 20,000ത്തിലധികം ആഭരണ ഡിസൈനുകളുടെ ആകര്‍ഷകമായ ശേഖരവും ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.
ലണ്ടനിൽ ഒരുവര്‍ഷം മുമ്പാണ് ആദ്യ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ യു.കെയിലെ ലെസസ്റ്ററില്‍ രണ്ടാമത്തെ ഷോറൂം ആരംഭിക്കാനായത് ഏറെ അഭിമാനം നല്‍കുന്നതായി മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. ലണ്ടനിലെ സൗത്ത് ഹാളിലും വെംബ്ലിയിലും ബര്‍മിങ് ഹാമിലും മാഞ്ചസ്റ്ററിലും പുതിയ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതികളുണ്ടെന്ന് ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.