രാജ്യത്ത്​ തൊഴിലില്ലായ്​മ കുതിക്കുന്നു; വൈറ്റ്​ കോളർ ജോലിക്കാർക്ക്​ ദുരിതം

ന്യൂഡൽഹി: രാജ്യത്ത്​ വൈറ്റ്​ കോളർ ജോലിക്കാർക്ക്​ ദുരിതകാലം. കോവിഡ്​ 19നെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിൽ നിരവധി വൈറ്റ്​ കോളർ ജോലിക്കാർക്ക്​ തൊഴിൽ നഷ്​ടം സംഭവിച്ചതായി സി.എം.ഐ.ഇയുടെ റിപ്പോർട്ട്​. ആഗസ്​റ്റ്​ -മേയ്​ മാസങ്ങളിൽ 66 ലക്ഷം വൈറ്റ്​ കോളർ ജോലി നഷ്​ടപ്പെട്ടതായാണ്​ കണക്കുകൾ.

സോഫ്​റ്റ്​വെയർ എൻജിനീയർ, ഫിസീഷ്യൻസ്​, അധ്യാപകർ, അക്കൗണ്ടൻറുമാർ, അനലിസ്​റ്റുമാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. സ്​ഥിര വരുമാനക്കാരാണ്​ ഇതിൽ അധികവും. കോവിഡ്​ പ്രതിസന്ധി ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്​ടിച്ചതും ഇവരെതന്നെയാണെന്ന്​ സി.എം.ഐ.ഇയുടെ കൺസ്യൂമർ പിരമിഡ്​സ്​ ഹൗസ്​ഹോൾഡ്​ സർവേയിൽ പറയുന്നു. നൂതന സംരംഭകരെ സർവേയിൽ ഉൾപ്പെടു​ത്തിയിട്ടില്ല.

2019ൽ മേയ്​ -ആഗസ്​റ്റ്​ മാസങ്ങളിൽ പ്രഫഷനലുകൾക്കിടയിൽ 1.88കോടി തൊഴിൽ ഉണ്ടായിരുന്നു. എന്നാൽ 2020 ജനു​വരി- ഏപ്രിലിൽ ഇവ 1.81 കോടിയായി കുറഞ്ഞു. ഏറ്റവും പുതിയ കണക്കുപ്രകാരം മേയ്​ -ആഗസ്​റ്റിൽ ഇവ 1.22 കോടിയായി കുറയുകയും ചെയ്​തു. 2016ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്​മ നിരക്കാണിത്​.

മുൻവർഷത്തെ അപേക്ഷിച്ച്​ വൈറ്റ്​ കോളർ ജോലികളിൽ 66ലക്ഷം കുറവുവന്നു. ശമ്പളക്കാരിൽ ഇയർ ഓൺ ഇയർ അടിസ്​ഥാനത്തിലെ ഏറ്റവും വലിയ താഴ്​ചയായിരിക്കും ഇത്​.

ലോക്​ഡൗണിൽ വ്യാവസായിക മേഖലയി​ലും തൊഴിൽ നഷ്​ടം നേരിട്ടതായി പറയുന്നു. വ്യാവസായിക മേഖലയിലെ 50 ലക്ഷം തൊഴിലാളികൾക്കാണ്​ തൊഴിൽ നഷ്​ടപ്പെട്ടത്​. ഈ മേഖലയി​ലെ തൊഴിൽ നഷ്​ടം 26 ശതമാനമാണെന്നും സി.എം.ഐ.ഇ പറയുന്നു.

Tags:    
News Summary - May-August Over 60 lakh white collar professional jobs lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.