ഹാ​ർ​ബ​ർ ഹൈ​റ്റ്‌​സി​ൽ മെ​ഗാ മാ​ർ​ട്ട് സ്റ്റോ​ർ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ള്ള ബി​ൻ അ​ദേ​ൽ ഫ​ഖ്‌​റു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഹാ​ർ​ബ​ർ ഹൈ​റ്റ്‌​സി​ൽ മെ​ഗാ മാ​ർ​ട്ട് പു​തി​യ സ്റ്റോ​ർ തു​റ​ന്നു

മ​നാ​മ: ഹാ​ർ​ബ​ർ ഹൈ​റ്റ്‌​സി​ലെ ഹോ​സ്പി​റ്റാ​ലി​റ്റി ആ​ൻ​ഡ് റീ​ട്ടെ​യി​ൽ വി​ഭാ​ഗ​ത്തി​ൽ മെ​ഗാ മാ​ർ​ട്ട് പു​തി​യ സ്റ്റോ​ർ തു​റ​ന്നു. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ള്ള ബി​ൻ അ​ദേ​ൽ ഫ​ഖ്‌​റു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ൻ​ഫ്രാ​കോ​ർ​പ് സി.​ഇ.​ഒ മ​ജീ​ദ് അ​ൽ ഖാ​ൻ, മെ​ഗാ മാ​ർ​ട്ട് സി.​ഇ.​ഒ രാ​ജീ​വ് വാ​ര്യ​ർ, മെ​ഗാ മാ​ർ​ട്ട് ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ ന​വാ​നി, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ക്കം സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബ​ഹ്‌​റൈ​ൻ ഹാ​ർ​ബ​ർ മാ​സ്റ്റ​ർ​പ്ലാ​നി​ന്റെ ഭാ​ഗ​മാ​യ ഹാ​ർ​ബ​ർ ഹൈ​റ്റ്‌​സ് പ്രോ​ജ​ക്ടി​ന്റെ ഹോ​സ്പി​റ്റാ​ലി​റ്റി, റീ​ട്ടെ​യി​ൽ വി​ഭാ​ഗ​ത്തി​ലാ​ണ് പു​തി​യ സ്റ്റോ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്. മെ​ഗാ​മാ​ർ​ട്ടി​ന്റെ പ​തി​നെ​ട്ടാ​മ​ത്തെ സ്റ്റോ​റാ​ണി​ത്. ഈ ​വ​ർ​ഷ​വും അ​ടു​ത്ത വ​ർ​ഷ​വും ​രാ​ജ്യ​ത്ത് പു​തി​യ സ്റ്റോ​റു​ക​ൾ തു​റ​ക്കു​മെ​ന്നും അ​തോ​ടെ സ്റ്റോ​റു​ക​ളു​ടെ എ​ണ്ണം 20 ആ​കു​മെ​ന്നും മെ​ഗാ മാ​ർ​ട്ട് ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ ന​വാ​നി അ​റി​യി​ച്ചു. യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഒ​മാ​ൻ, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ്രൂ​പ്പി​ന് സാ​ന്നി​ധ്യ​മു​ണ്ട്.

Tags:    
News Summary - Mega Mart opens new store in Harbor Heights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-30 01:32 GMT