ന്യൂഡൽഹി: ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ദിച്ച് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് കമ്പനികൾ. ബാന്ദ്ര കുർള കോംപ്ലക്സിലെ ജീവനക്കാർക്കാണ് വർക്ക് ഫ്രം ഹോം. ജൂലൈ 12 മുതൽ 15 വരെ മൂന്ന് ദിവസത്തിനാണ് വർക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നത്.
ന്ന ബാന്ദ്ര കുർള കോംപ്ലെക്സിലെ ജിയോ കൺവെൻഷൻ സെന്ററിയലാണ് ആനന്ദ് അംബാനിയുടെ വിവാഹം നടക്കുന്നത്. ബാന്ദ്ര കുർള കോംപ്ലെക്സിന് സമീപത്തേക്ക് ജൂലൈ 12 ഉച്ചക്ക് ഒരു മണി മുതൽ 15ാം തീയതി അർധരാത്രി വരെ ചടങ്ങിനെത്തുന്ന വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഇതോടെ ജോലിക്കാർക്ക് ഡ്യൂട്ടിക്ക് വരാനുള്ള പ്രയാസം മുന്നിൽ കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, വിവാഹത്തോട് അനുബന്ധിച്ച് വാഹന നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ന് മുംബൈ ബാന്ദ്ര കുർളയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ‘ശുഭ വിവാഹം’ നടക്കുക. നാളെ നടക്കുന്ന ‘ശുഭ ആശീർവാദി’ൽ അതിഥികൾ പങ്കെടുക്കും. 14നാണ് ‘മംഗൾ ഉത്സവ്’ മഹാവിരുന്ന്.
അംബാനിമാരുടെ സ്വന്തം നാടായ ജാംനഗറിൽ നാലു മാസം മുമ്പാണ് പ്രീവെഡിങ് ആേഘാഷം നടന്നത്. മാർക്ക് സുക്കർബർഗ് അടക്കം വി.വി.ഐ.പികൾ പങ്കെടുത്ത, ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹാഘോഷങ്ങളിലൊന്നായിരുന്നു അത്. കോടികൾ പ്രതിഫലം വാങ്ങുന്ന ഗായിക റിഹാനയും ഹോളിവുഡ് -ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ജൂണിൽ അതിഥികളെയെല്ലാം ക്രൂസ് ഷിപ്പിൽ കൊണ്ടുപോയി കടലിലായിരുന്നു അടുത്ത ഘട്ടത്തിലെ വിവാഹാഘോഷം. റോം, കാൻ തുടങ്ങിയ തീരങ്ങളിലൂടെ സഞ്ചരിച്ച ആഡംബരക്കപ്പൽ താരസമ്പന്നമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.