ന്യൂഡൽഹി: കടത്ത് ചെലവ് കുറക്കുന്നതടക്കം ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക്സ് (ചരക്ക് കടത്ത്) നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. സമയവും പണവും ലാഭിച്ചുള്ള ചരക്ക് സേവനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്ക് കടത്ത് മേഖല ശക്തമാക്കാൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.
പുതിയ നയം ഈ രംഗത്തെ കൂടുതൽ ആധുനികവത്കരിക്കും. ഫാസ്ടാഗ് സമ്പ്രദായം ചരക്കുമേഖലയിൽ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്. ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. തുറമുഖങ്ങളുടെ കാര്യക്ഷമതയും വർധിപ്പിച്ചുവരുകയാണ്. സാഗർമാല പദ്ധതിയിലൂടെ തുറമുഖങ്ങളെ ബന്ധിപ്പിക്കാനും ചരക്ക് കടത്ത് സുഗമമാക്കാനും കഴിയുമെന്നും മോദി പറഞ്ഞു. ചടങ്ങിൽ ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയടക്കമുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.