നികുതിദായകർക്കായി പുതിയ സംവിധാനവുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ആദായ നികുതി പിരിവ് സുതാര്യവും കാര്യക്ഷമാക്കുന്നതിനുള്ള പുതിയ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 'സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍' എന്ന വേദി നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി വിഡിയോ കോൺഫറൻസ് വഴി നടത്തിയ ഉദ്ഘാടനത്തിൽ പറഞ്ഞു.

നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്ന തരത്തില്‍ പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സത്യസന്ധരായ നികുതിദായകരെ ആദരിക്കും. രാജ്യത്തിന്‍റെ പുരോഗതിയിൽ വലിയ ചുവടുവെപ്പാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഫേയ്സ് ലെസ് അസസ്മെന്‍റ്, ടാക്സ് പെയേഴ്സ് ചാർട്ടർ എന്നിവ ഇന്ന് നിലവിൽ വരും. ഫേയ്സ് ലെസ് അപ്പീൽ സേവനം സെപ്തംബർ 25നാണ് പ്രാബല്യത്തിൽ വരുന്നത്. നികുതി സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുക, നികുതിദായകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.