ഏപ്രിൽ ഒന്നു മുതൽ മാറുമീ ചട്ടങ്ങൾ

ഏ​പ്രി​ൽ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്ത് പ​ല​വി​ധ മാ​റ്റ​ങ്ങ​ളാ​ണ് നി​കു​തി​ദാ​യ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട​വ താ​ഴെ:

1. ക്രി​പ്റ്റൊ ആ​സ്തി​ക​ൾ (ക്രി​പ്റ്റൊ​ക​റ​ൻ​സി, എ​ൻ.​എ​ഫ്.​ടി തു​ട​ങ്ങി​യ​വ) നി​കു​തി​വ​ല​യി​ലാ​കു​ന്ന​താ​ണ് പ്ര​ധാ​ന മാ​റ്റം. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ക്രി​പ്റ്റൊ ആ​സ്തി​ക​ൾ​ക്ക് 30 ശ​ത​മാ​നം നി​കു​തി ഈ​ടാ​ക്കും. ഒ​രു ശ​ത​മാ​നം ഉ​റ​വി​ട​ത്തി​ൽ നി​കു​തി 2022 ജൂ​ലൈ ഒ​ന്നു മു​ത​ലും ഈ​ടാ​ക്കും.

2. ക്രി​പ്റ്റൊ ഇ​ട​പാ​ടി​ലെ ന​ഷ്ടം നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​കി​ല്ല. ഡി​ജി​റ്റ​ൽ നാ​ണ​യ​ങ്ങ​ളാ​യ ബി​റ്റ്കോ​യി​നി​ൽ 1000 രൂ​പ ലാ​ഭ​വും എ​ഥീ​റി​യ​ത്തി​ൽ 700 രൂ​പ ന​ഷ്ട​വും സം​ഭ​വി​ച്ചാ​ൽ 1000 രൂ​പ​ക്കും നി​കു​തി ന​ൽ​ക​ണം. അ​റ്റാ​ദാ​യ​മാ​യ 300 രൂ​പ ലാ​ഭ​ത്തി​ന​ല്ല നി​കു​തി ഈ​ടാ​ക്കു​ക.

3. റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ച​ശേ​ഷം തെ​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ അ​തേ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ പു​തു​ക്കി​യ റി​ട്ടേ​ൺ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം സ​മ​ർ​പ്പി​ക്കാം.

4. ര​ണ്ട​ര ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള പ്രോ​വി​ഡ​ന്റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ന്റെ പ​ലി​ശ വ​രു​മാ​ന​ത്തി​ന് നി​കു​തി ഈ​ടാ​ക്കും.

5. കോ​വി​ഡ് ചി​കി​ത്സ​ക്ക് ല​ഭി​ച്ച തു​ക​ക്ക് നി​കു​തി ഇ​ള​വു ല​ഭി​ക്കും. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച പ​ത്തു ല​ക്ഷം വ​രെ​യു​ള്ള തു​ക​ക്കും നി​കു​തി ഇ​ള​വു​ണ്ടാ​കും.

6. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക്/​ര​ക്ഷി​താ​വി​ന് അ​വ​രു​ടെ പേ​രി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് തു​ക​ക്ക് ഇ​ള​വു​ണ്ടാ​കും.

7. കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച​തു​പോ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ദേ​ശീ​യ പെ​ൻ​ഷ​ൻ നി​ധി​യി​ലേ​ക്കു​ള്ള (എ​ൻ.​പി.​എ​സ്) വി​ഹി​ത​ത്തി​ന് ആ​ദാ​യ നി​കു​തി ഇ​ള​വു​നേ​ടാം. അ​ടി​സ്ഥാ​ന ശ​മ്പ​ളം, ഡി.​എ എ​ന്നി​വ​യു​ടെ 14 ശ​ത​മാ​നം വ​രെ​യാ​ണ് ഇ​ള​വ്.

8. സ്ഥ​ലം വാ​ങ്ങു​ന്ന​യാ​ൾ വി​ൽ​ക്കു​ന്ന​യാ​ൾ​ക്ക് കൊ​ടു​ക്കു​ന്ന തു​ക അ​ല്ലെ​ങ്കി​ൽ സ്റ്റാ​മ്പ് ഡ്യൂ​ട്ടി ഇ​തി​ൽ ഏ​താ​ണോ കൂ​ടു​ത​ൽ അ​തി​ന്റെ ഒ​രു ശ​ത​മാ​നം നി​കു​തി കാ​ണി​ക്ക​ണം. സ്ഥ​ല​ത്തി​ന്റെ വി​ൽ​പ​ന വി​ല/ സ്റ്റാ​മ്പ് ഡ്യൂ​ട്ടി 50 ല​ക്ഷ​ത്തി​ൽ കൂ​ടി​യാ​ലാ​ണ് ഭൂ​മി വി​ൽ​പ​ന​യി​ൽ ഉ​റ​വി​ട​ത്തി​ലെ നി​കു​തി ബാ​ധ​കം.

9. വ​ലി​യ വി​ല​യി​ല്ലാ​ത്ത വീ​ട് വാ​ങ്ങി​യാ​ൽ നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം നി​കു​തി​യി​ള​വ് അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ ല​ഭി​ക്കി​ല്ല.

10. 75 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രെ ഉ​പാ​ധി​ക​ൾ​ക്ക് വി​ധേ​യ​മാ​യി ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ ന​ൽ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി

11. പോ​സ്റ്റ് ഓ​ഫി​സി​ലെ വി​വി​ധ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ പ​ണ​മാ​യി ന​ൽ​കി​ല്ല. ബാ​ങ്ക് അ​ക്കൗ​ണ്ട് അ​ല്ലെ​ങ്കി​ൽ പോ​സ്റ്റ് ഓ​ഫി​സ് അ​ക്കൗ​ണ്ടി​ലാ​ണ് തു​ക ക്രെ​ഡി​റ്റ് ചെ​യ്യു​ക

12. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ന് കെ.​വൈ.​സി നി​ർ​ബ​ന്ധം. അ​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​നോ പി​ൻ​വ​ലി​ക്കാ​നോ ക​ഴി​യി​ല്ല.

Tags:    
News Summary - New tax rules to kick in from April 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.