ജിദ്ദ: സെൽഫ് ഡ്രൈവിങ് വാഹന മേഖലയിലെ പ്രമുഖ കമ്പനിയായ പോണി എ.െഎയിൽ 10 കോടി റിയാൽ നിക്ഷേപിക്കുമെന്ന് നിയോം. പുതുതായി രൂപവത്കരിച്ച നിയോം നിക്ഷേപ ഫണ്ടാണ് നിക്ഷേപം നടത്തുന്നത്. സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ നിർമിക്കുക, ഈ വ്യവസായവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക, നിയോം, മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ നൂതന സേവനങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ടാണിത്. ഈ പങ്കാളിത്തത്തിലൂടെ, നിയോമും പോണി എ.െഎയും സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ നിർമിച്ച് വിതരണം ചെയ്യും.
നിയോമിൽ നൂതന വാഹനങ്ങളും സ്മാർട്ട് വാഹന അടിസ്ഥാന സൗകര്യങ്ങളും നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഈ സേവനങ്ങൾ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ പ്രധാന വിപണികളിൽ എല്ലാമെത്തും. മേഖലയിൽ സ്വയം ഡ്രൈവിങ് യാത്രാപരിഹാരങ്ങൾ നൽകുന്നതിനായി നിയോം പ്രഖ്യാപിച്ച അഭിലാഷ പദ്ധതികൾക്ക് അനുസൃതമാണ് ഈ നിക്ഷേപമെന്ന് നിയോം നിക്ഷേപ ഫണ്ട് സി.ഇ.ഒ മജീദ് മുഫ്തി പറഞ്ഞു.പോണി എ.ഐയുടെ സ്വയം ഡ്രൈവിങ് സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണ്. സമീപഭാവിയിൽ അവ നിയോമിൽ ഉപയോഗിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.