ഏറെക്കാലത്തിന് ശേഷം പാർലമെൻറിൽ ഒരിക്കൽ കൂടി സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം ചർച്ചയായി. കഴിഞ്ഞ 10 വർഷത്തിനിടെ സ്വിസ് ബാങ്കുകളിൽ എത്രമാത്രം കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ എന്ന് കോൺഗ്രസ് എം.പി വിൻസെൻറ് എച്ച് പാലയാണ് കേന്ദ്ര സർക്കാരിനോട് ചോദിച്ചത്.
വിദേശത്ത് നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരാൻ സർക്കാർ എന്ത് നടപടികളാണ് സ്വീകരിച്ചത്, എത്ര പേരെ അറസ്റ്റ് ചെയ്തു, എത്ര പേർക്ക് കുറ്റപത്രം നൽകിയിട്ടുണ്ട് എന്നിവയെ കുറിച്ചും എംപി ചോദിച്ചു. ഇന്ത്യയിലേക്ക് എത്രമാത്രം കള്ളപ്പണം വരാൻ പോകുന്നു, ആരിൽ നിന്ന്, എവിടെ നിന്ന് തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ആരാഞ്ഞു.
ഈ ചോദ്യത്തിനുള്ള ഉത്തരം ധനമന്ത്രി പങ്കജ് ചൗധരിയാണ് നൽകിയത്. കഴിഞ്ഞ 10 വർഷത്തിനിടെ സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണത്തിെൻറ ഒൗദ്യോഗിക കണക്കുകളൊന്നും ലഭ്യമല്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും, വിദേശത്ത് സൂക്ഷിച്ച കള്ളപ്പണം തിരികെ കൊണ്ടുവരാൻ സർക്കാർ സമീപകാലത്ത് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരികെയെത്തിക്കാനായി പുതിയ നിയമം കൊണ്ടുവന്നു. ഈ നിയമപ്രകാരം 107 പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 2021 മേയ് 31 വരെ 8216 കോടി രൂപ രാജ്യത്തേക്ക് തിരിച്ചെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. എച്ച്.എസ്.ബി.സി. കള്ളപ്പണ കേസില്‍ നികുതിയും പിഴയുമായി 1294 കോടി രൂപ പിടിച്ചെടുക്കാൻ കഴിഞ്ഞു. പാനമ പേപ്പേഴ്‌സ് കേസില്‍ 20,078 കോടി രൂപയും ഐ.സി.ഐ.ജെ. കേസില്‍ 11,010 കോടി രൂപയും പാരഡൈസ് പേപ്പേഴ്‌സ് ലീക്ക് കേസില്‍ 246 കോടി രൂപയും പിടിച്ചെടുക്കാൻ കഴിഞ്ഞതായും ധനമന്ത്രി പങ്കജ് ചൗധരി കൂട്ടച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.