representative image

ഒരു മാറ്റവുമില്ല; പെട്രോൾ വില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത്​ സാധാരണക്കാരനെ വീണ്ടും ബുദ്ധിമുട്ടിലാക്കി പെട്രോൾ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന്​ 30 പൈസയാണ്​ കൂട്ടിയത്​. ഡീസലിന്​ വില കൂട്ടിയിട്ടില്ല. ഇതോടെ കൊച്ചിയില​ും കോഴിക്കോടും പെട്രോൾ വില 102 രൂപ പിന്നിട്ടു.

തിരുവനന്തപുരത്ത് ലിറ്ററിന്​ 103 രൂപ 95 പൈസയാണ് വില. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ ആറു പൈസയാണ്. ഡീസൽ വില കോഴിക്കോട് ലിറ്ററിന്​ 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.

ഈ മാസം ഇതുവരെ ഒമ്പത് തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതോടെ പെട്രോള്‍ വില 100 കടന്നു.

Tags:    
News Summary - petrol price hike continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.