ഇന്ധനവില വർധനവ്: ​രാഹുൽ ​ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി: ഇന്ധനവില വർധനവിനെ എതിർക്കുന്ന രാഹുൽ ​ഗാന്ധി എന്ത് കൊണ്ട് കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കുറക്കാൻ ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. രാഹുൽ ​ഗാന്ധിക്ക് ഇന്ധനവിലയിൽ ആശങ്കയുണ്ടെങ്കിൽ കോൺ​ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഇന്ധനവില കുറക്കാൻ ആവശ്യപ്പെടണമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ധനവില കുതിച്ചുയർന്നു എന്നത് ശരിതന്നെയാണ്. എന്നാൽ ഒരു വർഷം 35000 കോടി രൂപയാണ് വാക്സിനേഷന് വേണ്ടി സർക്കാർ ചെലവഴിക്കുന്നത്. ഇന്ധന നികുതി വരുമാനത്തിലൂടെ ക്ഷേമപ​ദ്ധതികൾക്ക് വേണ്ട പണം കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ ഇന്ന് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചില്ലെങ്കിലും പെട്രോളിന്​ ഡൽഹിയിൽ ലിറ്ററിന്​ 96.12 രൂപയും ഡീസലിന്​ 86.98 രൂപയുമാണ് വില​. മുംബൈയിൽ 102.30 രൂപയാണ്​ പെട്രോൾ വില. ഡീസലിന്​ 94.39 രൂപയുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ വില നൂറുകടന്നിരുന്നു. മുംബൈയിൽ മേയ്​ 29നാണ്​ ​പെട്രോൾ വില നൂറുതൊട്ടത്​.

2014 ൽ മോദി സർക്കാർ അധികാരമേറ്റ കാലത്ത് പെട്രോൾ ലിറ്ററിന് എക്സൈസ് നികുതി 9.48 രൂപയും ഡീസൽ ലിറ്ററിന് 3.56 രൂപയായിരുന്നു. എന്നാൽ ഇന്ന് പെട്രോളിന് 32.90 രൂപയും 31.80 രൂപയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇന്ധനവില കൂടിയിരുന്നില്ല.

Tags:    
News Summary - fuel price hike, Petrol price, Petroleum Minister, Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.