സർക്കാറിന്​ റിസർവ്​ ബാങ്ക്​ 57,000 കോടി ലാഭവിഹിതം നൽകും

ന്യൂഡൽഹി: രാജ്യത്ത്​ സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതിനിടെ കേന്ദ്രസർക്കാരിന്​ 57,000 കോടി രൂപയുടെ ലാഭവിഹിതം​ അനുവദിച്ച്​ റിസർവ്​ ബാങ്ക്​. രാജ്യത്തെ ധനകമ്മി ഏപ്രിൽ -ജൂൺ കാലയളവിൽ 6.62 ലക്ഷമായി ഉയർന്നിരുന്നു. കോവിഡ്​ 19 നെ തുടർന്ന്​ പ്രഖ്യാപിച്ച​ ലോക്​ഡൗൺ രാജ്യത്തെ സാമ്പത്തിക സ്​ഥിതി തകിടം മറിക്കുകയായിരുന്നു. ഈ കാലയളവിൽ വരുമാനം കുത്തനെ ഇടിയുകയും ചെലവ്​ ഇരട്ടിയായി ഉയരുകയും ചെയ്​തിരുന്നു. നികുതി വരുമാനത്തിൽ ഉൾപ്പെടെ കുറവ്​ വന്നിരുന്നു.

മാന്ദ്യം പിടിമുറുക്കിയതോടെ റിസർവ്​ ബാങ്കിൽനിന്നും മറ്റു പൊതുമേഖല സ്​ഥാപനങ്ങളിൽ 60,000 കോടി രൂപയായിരുന്നു കേന്ദ്രസർക്കാർ ലാഭവിഹിതമായി ആവശ്യപ്പെട്ടിരുന്നത്​. എല്ലാ വർഷവും സർക്കാരി​െൻറ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി റിസർവ്​ ബാങ്ക്​ ഒരു തുക ലാഭവിഹിതം നൽകിവരുന്നുണ്ട്​.  

Tags:    
News Summary - RBI Approves Dividend Of Rs 57,000 Crore To Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.