മുംബൈ: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ചില വ്യവസ്ഥകൾ ലംഘിച്ചതിന് മണപ്പുറം ഫിനാൻസിന് റിസർവ് ബാങ്ക് 20 ലക്ഷം രൂപ പിഴ ചുമത്തി. 90 ദിവസത്തിലധികം കുടിശ്ശികയുള്ള ചില സ്വർണവായ്പ അക്കൗണ്ടുകളെ നിഷ്‌ക്രിയ ആസ്തികളായി കമ്പനി തരംതിരിച്ചിട്ടില്ലെന്ന് ആർ.ബി.ഐ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
2021 സാമ്പത്തിക വർഷം ചില അക്കൗണ്ടുകളിൽ നിർബന്ധിത വായ്പ-മൂല്യ അനുപാതവും ഉറപ്പാക്കിയില്ല.
കൂടാതെ, കമ്പനിയിൽനിന്നുള്ള തൃപ്തികരമല്ലാത്ത പ്രതികരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും ആർ.ബി.ഐ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.