മ്യൂച്വൽ ഫണ്ട് എസ്.ഐ.പിയിൽ റെക്കോഡ്; ജൂലൈയിൽ 15,245 കോടി

ന്യൂഡൽഹി: മ്യൂച്വൽ ഫണ്ടിൽ പ്രതിമാസ നിക്ഷേപകരുടെ എണ്ണം വർധിക്കുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം ജൂലൈയിൽ റെക്കോഡ് തുകയായ 15,245 കോടിയിലെത്തി. 33 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ജൂലൈയിൽ രജിസ്റ്റർ ചെയ്തതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ സി.ഇ.ഒ എൻ.എസ്. വെങ്കടേശ് അറിയിച്ചു.

ചെറുകിട നിക്ഷേപകരുടെ മ്യൂച്വൽ ഫണ്ടിലുള്ള വർധിച്ച താൽപര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിമാസം 500 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് എസ്.ഐ.പിയെ ആകർഷകമാക്കുന്നത്.

Tags:    
News Summary - Record in Mutual Fund SIP; 15,245 crore in July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.