ന്യൂഡൽഹി: അേമരിക്കൻ നിക്ഷേപ കമ്പനിയായ കെ.െക.ആർ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിെൻറ 1.28 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കും. റിലയൻസ് റീട്ടെയിലിൽ 5,550 കോടിയുടെ നിക്ഷേപമാണ് കെ.കെ.ആർ നടത്തുക.
ഇതോടെ റിലയൻസ് റീട്ടെയിലിെൻറ ഓഹരിമൂല്യം 4.21 ലക്ഷം കോടിയായി ഉയർന്നു. നിക്ഷേപം സാധ്യമാകുന്നതോടെ ആഭ്യന്തര വിപണിയിൽ റിലയൻസ് റീട്ടെയിലിെൻറ സാന്നിധ്യം പ്രകടമാകും. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് ഒരാഴ്ചമുമ്പ് 7500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 1.75 ശതമാനം ഓഹരിയാണ് ഇവർ സ്വന്തമാക്കിയത്.
എല്ലാ ഇന്ത്യക്കാരുടെയും നേട്ടത്തിനായി ഇന്ത്യൻ റീട്ടെയിൽ മേഖലയെ വളർത്തിയെടുക്കുന്നതിനും മാറ്റിമറിക്കുന്നതിനും റിലയൻസ് റീട്ടെയിൽ മേഖലയുടെ മുന്നേറ്റത്തിൽ കെ.കെ.ആർ ഗ്രൂപ്പിെൻറ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
റിലയൻസ് പ്ലാറ്റ്ഫോമിൽ കെ.കെ.ആർ ഗ്രൂപ്പിെൻറ രണ്ടാമത്തെ നിക്ഷേപമാണിത്. നേരത്തേ റിലയൻസ് ജിയോയിൽ 11,367 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കിയിരുന്നു. ജിയോ പ്ലാറ്റ്ഫോമിെൻറ 2.32 ശതമാനം ഒാഹരിയാണ് കമ്പനി ഇതുവഴി സ്വന്തമാക്കുക. നേരത്തേ ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്ത ഇക്വിറ്റി പാർട്നേഴ്സ്, ജനറൽ അറ്റ്ലാൻറിക് എന്നിവർ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.