സലാല: ആർ.എഫ്.സി ഫ്രൈഡ് ചിക്കന്റെ ആറാമത്തെ ശാഖ സലാലയിലെ സാദയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. കമ്പനി കോ ഫൗണ്ടർ ഹമൂദ് അബ്ബാസ് മൻസൂർ അൽ ഹിനായി ഉദ്ഘടനം ചെയ്തു.
ചെയർമാൻ റഫീഖ് മലയിൽ, വൈസ് ചെയർമാൻ ഫൈസൽ പിലാക്കാട്, സി.ഇ.ഒ സലീം ചാലിൽ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അൻവർ സാദത്, സലാലയിലെ വിവിധ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 15വരെ സലാല ബ്രാഞ്ചിൽ 20ശതമാനം ഡിസ്കൗണ്ടും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
ആർ.എഫ്.സി ഫ്രൈഡ് ചിക്കന്‍ മസ്കത്തിൽ അൽഹെയിൽ നോർത്ത്, സൗത്ത്, മൊബൈല, അൽ ഖുവൈർ, അൽഖൗദ് സെവൻ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഫുഡിന്റെ ഗുണമേന്മയിൽ ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന ആർ.എഫ്.സിക്ക് സ്വദേശികളും വിദേശികളും നൽകുന്ന ഉയർന്ന സ്വീകാര്യതയാണ് ഒമാനിന്റെ വിവിധയിടങ്ങളിൽ ബ്രാഞ്ചുകൾ തുടങ്ങാൻ പ്രചോദനമാകുന്നതെന്ന് ചെയർമാൻ റഫീഖ് മലയിൽ അറിയിച്ചു.
പരമാവധി തദ്ദേശീയമായ ഉൽപന്നങ്ങൾ ഉപയോഗിച്ച് ആരംഭിച്ച ഫ്രൈഡ് ചിക്കൻ ബ്രാൻഡായ ആർ.എഫ്.സി ഒമാനിന്റെ അഭിമാനമായി മാറിയിട്ടുണ്ടെന്നും ഭാവിയിൽ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും ശാഖകൾ വ്യാപിപ്പിക്കുമെന്നും മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.