Mukesh Ambani

അംബാനിയുടെ ആസ്​തി 100 ബില്യൺ ഡോളറിലേക്ക്​; ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എല്‍) ഓഹരികളുടെ കുത്തനെയുള്ള വളർച്ചയ്​ക്ക്​ പിന്നാലെ ചെയര്‍മാര്‍ മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 100 ബില്യൺ ഡോളറിലേക്ക്​ കുതിക്കുകയാണ്​. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ ഇൗ വ്യവസായ പ്രമുഖ​െൻറ ഇപ്പോഴത്തെ ആസ്തി​ 92.6 ബില്യണ്‍ ഡോളറാണ്​. ആർ.ഐ.എല്‍ ഓഹരികളിലെ കുതിപ്പ് ഈ ആഴ്ച അംബാനിയുടെ മൊത്ത ആസ്തിയില്‍ 15.9 ബില്യണ്‍ ഡോളറി​െൻറ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്​.

അതേസമയം, അംബാനിയുടെ ആസ്തി വർധന ഏറ്റവും ഗുണം ചെയ്​തിരിക്കുന്നത്​ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജീവനക്കാർക്കാണ്​. പത്ത്​ മുതൽ 12 ശതമാനം വരെ ശമ്പള വർധനവാണ്​ കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്​.ജീവനക്കാരുടെ പ്രകടനം കണക്കിലെടുക്കാതെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ റിലയൻസ്​ മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ് നല്‍കിയിരുന്നു.

കഴിഞ്ഞ വർഷം കോവിഡ്​ മഹാമാരി കാരണം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന്​ റിലയൻസ്​ ​പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട്​ തീരുമാനം മാറ്റി മുഴുവൻ ശമ്പളവും നൽകുകയുമായിരുന്നു. കഴിഞ്ഞ വർഷം വരുമാന വർധനവ്​ ഉണ്ടായിരുന്നില്ല. അതേസമയം, ശമ്പള വർധനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ​ റിലയൻസ്​ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തങ്ങളുടെ പെട്രോകെമിക്കൽസ്​ ബിസിനസിലെ 15 ലക്ഷത്തിലധികം വരുമാനമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം റിലയൻസ്​ കഴിഞ്ഞ വർഷം ഏപ്രിലിൽ 30-50 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. എന്നാൽ, ഒക്​ടോബറിൽ കുറച്ച ശമ്പളം മുൻകാല പ്രാബല്യത്തോടെ തിരിച്ചുനൽകി. കമ്പനി തങ്ങളുടെ മറ്റ് ബിസിനസ്സുകളിലെ ശമ്പള വര്‍ദ്ധനവും ഇന്‍സെൻറീവുകളും ഉള്‍പ്പെടെ കോവിഡ്​ കാരണം കഴിഞ്ഞ വർഷം മരവിപ്പിച്ചിരുന്നു.

Tags:    
News Summary - RIL gives salary increment to staff in FY22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.