കരുത്തുറ്റ രൂപകൽപന, ഉപയോക്തൃ സൗഹൃദ നിർമിതി; വെയ്റ്റിങ് സ്‌കെയിലുകളുമായി പാരമൗണ്ട്

ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രിക് ഉപകരണങ്ങളുടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്‌ കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഗ്രൂപ്പ് ബ്രാൻഡഡ് വെയ്റ്റിങ് സ്‌കെയിൽസും അവതരിപ്പിക്കുന്നു. അറ്റ്‌കോ(ATCO), ഈഗിൾ (Eagle), അക്ലസ് (Aclas) തുടങ്ങിയ മുൻനിര വെയ്റ്റിങ് സ്‌കെയിൽ ബ്രാൻഡുകളെ ഉപഭോക്താക്കൾക്ക് വിശദമായി പരിചയപ്പെടുത്തുകയാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവനദാതാക്കളായ പാരമൗണ്ട്.

ഗുണമേന്മയോടൊപ്പം ഈടുനിൽക്കുന്നതും കരുത്തുറ്റ രൂപകൽപനയും ഉപയോക്തൃ സൗഹൃദ നിർമിതിയാണെന്നതും ഈ വെയ്റ്റിങ്ങ് സ്‌കെയിലുകളുടെ പ്രത്യേകതകളാണ്. സാധാരണ ഉപഭോക്താവിന് താങ്ങാനാകുന്ന വിധത്തിലാണ് വില നിർണയിച്ചിരിക്കുന്നത്. ചെറുകിട വ്യാപാര-വ്യവസായ ആവശ്യങ്ങൾക്കുപ്പെടെ ഉപഭോക്താവിന് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

1988കളിൽ തുടക്കമിട്ട പാരമൗണ്ട്, ഇന്ന് മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര നിലവാരവും സംയോജിപ്പിച്ച് വ്യവസായ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചാണ് പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.36 വർഷത്തിലധികം പ്രാവണ്യം ഉള്ള പാരാമൗണ്ട് ഗ്രൂപ് വ്യവസായ സേവനങ്ങളിൽ എപ്പോഴും മുൻനിരയിലാണ്. ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ, വിശ്വസ്തമായ സേവനം, പക്വതയുള്ള സാങ്കേതികവിദ്യ എന്നിവയാണ് പാരമൗണ്ട് ഗ്രൂപ്പിൻറെ തുടർച്ചയായ വിജയത്തിന് പിന്നിൽ.

പാരാമൗണ്ട് ഗ്രൂപ്പിന്റെ പുതിയ വെബ്‌സൈറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഈ വെബ്‌സൈറ്റിൽ നിന്ന് ഉപകരണങ്ങൾ, ഭാഗങ്ങൾ, മെയിൻറനൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ച് ബ്രൗസ് ചെയ്യാനും ഓർഡർ നൽകാനും കഴിയും. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഉപഭോക്താക്കളുടെ വ്യവസായ ആവശ്യങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ സഹായകരമാകുന്നതോടൊപ്പം, പാരാമൗണ്ട് ഗ്രൂപ്പിന്റെ ഡിജിറ്റൽ മൂല്യവർധിത സേവനങ്ങളും ലഭ്യമാക്കുന്നു.

visit: www.paramountme.com

call: +968 2479 0188 +968 98989538 

Tags:    
News Summary - Robust design, user-friendly construction; Paramount with weighing scales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 01:35 GMT