കരകയറാതെ രൂപ; വീണ്ടും ഡോളറിന് 80നടുത്ത്

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ നില മെച്ചപ്പെടുത്താനാകാതെ രൂപ. കഴിഞ്ഞ വെള്ളിയാഴ്ച ഡോളറിന് 79.99 എന്ന നിലയിലേക്ക് താഴ്ന്ന രൂപ, തിങ്കളാഴ്ച 79.98ലാണ് വിനിമയം അവസാനിപ്പിച്ചത്.

തൊട്ടുമുമ്പത്തെ വ്യാപാരദിനത്തേക്കാൾ 16 പൈസയുടെ ഇടിവ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂടിയതും ആഭ്യന്തര ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപം വലിയതോതിൽ പിൻവലിക്കപ്പെട്ടതുമാണ് ഡോളറിന് നേട്ടമായത്. 79.76 രൂപയിൽ വ്യാപാരം തുടങ്ങിയശേഷം 80ലേക്ക് കുത്തനെ പതിച്ചു.

തുടർന്നാണ് തിരിച്ചുകയറി 79.98ലെത്തിയത്. അടുത്തയാഴ്ച യു.എസ് കേന്ദ്ര ബാങ്കിന്റെ പലിശനിരക്ക് പ്രഖ്യാപനം വരുന്നതിനാൽ രൂപ സമ്മർദത്തിൽ തുടരുമെന്നാണ് വിലയിരുത്തൽ. വരുംദിനങ്ങളിൽ 79.79-80.20 എന്ന നിരക്കിലായിരിക്കും രൂപയുടെ വിനിമയമെന്നും കണക്കാക്കുന്നു. എണ്ണവില ബാരലിന് 102.98 രൂപയായി വർധിച്ചു..

Tags:    
News Summary - Rupee nears record low of 80 against US dollar,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.