ഷാര്‍ജ: അഞ്ചാം വാർഷികത്തിൽ ഷാർജയിലെ സഫാരി ഹൈപ്പർമാർക്കറ്റ് പ്രത്യേക പ്രമോഷനിലൂടെയാണ് ഉപഭോക്താക്കൾക്ക് 10 എം.ജി എക്സ്.യു.വി കാറുകള്‍ സമ്മാനമായി നൽകുന്നു. ‘വിന് 10 എം.ജി കാര്‍സ്’ എന്ന മെഗാ പ്രമോഷനിലൂടെ സമ്മാനങ്ങൾ വാഗ്ദാനംചെയ്യുന്നത്. ജൂൺ 11 മുതല്‍ 2025 ഏപ്രിൽ 27 വരെ നീളുന്ന മെഗാ പ്രമോഷന് കാലയളവില്‍ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ ഓരോ കാര്‍ വീതം മൊത്തം 10 എം.ജി എക്സ്.യു.വി കാറുകളാണ് സമ്മാനമായി നല്‍കുന്നത്.
സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍നിന്നും 50 ദിര്‍ഹമിന് പർച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ വഴി ‘മൈ സഫാരി ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്ത് മെഗാ സമ്മാന പദ്ധതിയിൽ പങ്കെടുക്കാം. ‘വിന് 1 കിലോ ഗോള്‍ഡ്’, ‘ഹാഫ് എ മില്യണ്‍’, ‘ടയോട്ട ഫോര്‍ച്യൂണര്‍’, കൊറോള, നിസാന്‍ സണ്ണി കാര്‍ മുതലായ പ്രമോഷനുകളും സഫാരി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സഫാരി സന്ദര്‍ശിക്കുന്ന ഉപഭോക്താവിന് ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാകാന്‍ സാധിക്കുന്ന രൂപത്തിലാണ് സഫാരി ഓഫറുകള്‍ ഒരുക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.