അതിർത്തിയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ രാജ്യത്ത് ചൈന വിരുദ്ധ വികാരം ഉടലെടുത്തതോടെ വിവിധ ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നേരിട്ടത് വമ്പൻ തിരിച്ചടിയാണ്. എന്നാൽ, ഇന്ത്യയുടെ സ്മാർട്ട്ഫോൺ മാർക്കറ്റിൽ എതിരാളികളെ ഏറെ പിന്നിലാക്കി ഒന്നാമനായി വിലസുകയായിരുന്ന ഷവോമിക്ക് അതൊന്നും ഒരു വെല്ലുവിളിയാകില്ലെന്ന് ധരിച്ചവർക്ക് തെറ്റി. ഷവോമിയുടെ അപ്രമാദിത്വം സാംസങ് തകർത്തു എന്നാണ് കൗണ്ടർപോയിൻറ് റിസേർച്ച് പുറത്തുവിട്ട പുതിയ ഡാറ്റ പറയുന്നത്.
നീണ്ട രണ്ടുവർഷങ്ങൾക്ക് ശേഷമാണ് കൊറിയൻ കമ്പനിയായ സാംസങ് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ രാജാവാകുന്നത്. ഒാൺലൈൻ വിൽപ്പനയിലൂടെ യുവാക്കളുടെ ഹരമായി മാറിയ ഷവോമി കഴിഞ്ഞ രണ്ടുവർഷമായി ഒന്നാമനായിരുന്നു. കഴിഞ്ഞ ആഗസ്തിലെ കണക്കുകൾ അനുസരിച്ച് സാംസങ്ങിെൻറ മാർക്കറ്റ് ഷെയർ 25 ശതമാനവും ഷവോമിയുടേത് 21 ശതമാനവുമാണ്. ഇന്ത്യയിലെ നിലവിലെ സാഹചര്യം തന്നെയാണ് ചൈനീസ് വമ്പൻമാർക്ക് തിരിച്ചടിയായത്.
സാംസങ് എം സീരീസിലുള്ള ഫോണുകൾ ഒാൺലൈനിൽ അവതരിപ്പിച്ചത് അവരുടെ മുന്നേറ്റത്തിനെ ഏറെ സ്വാധീനിച്ചതായി കൗണ്ടർപോയിൻറ് അനലിസ്റ്റായ പ്രാചീർ സിങ് പറഞ്ഞു. വിവോ, ഷവോമി തുടങ്ങിയ ചൈനീസ് കമ്പനികൾ അടക്കിവാണിരുന്ന ബജറ്റ് ഫോണുകളുടെ ഒാണലൈൻ വിപണിയിൽ എം സീരീസിലെ ഫോണുകൾ കൊണ്ട് മാത്രം സാംസങ് വലിയ നേട്ടമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടതൽ വിൽക്കപ്പെട്ട ഫോണുകളിൽ രണ്ടാമനായി സാംസങ്ങിെൻറ തന്നെ എ51 എന്ന മോഡൽ തെരഞ്ഞെടുക്കപ്പെട്ടത് വാർത്തയായിരുന്നു. ഇന്ത്യയിലെ ഒാഫ്ലൈൻ മാർക്കറ്റിൽ എ സീരീസ് ഫോണുകൾ ഏറെ വിറ്റഴിക്കപ്പെടുന്നുണ്ട്. ഒാൺലൈനിൽ എം സീരീസ് ഫോണുകൾക്ക് ആവശ്യക്കാരേറിയതോടെ മികച്ച ഫീച്ചറുകളുള്ള ഫോണുകൾ അവതരിപ്പിച്ച് മറ്റു കമ്പനികൾക്ക് സാംസങ് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.