മുംബൈ: മൂന്നു ദിവസത്തെ നേട്ടത്തിനൊടുവിൽ വെള്ളിയാഴ്ച അരശതമാനം ഇടിഞ്ഞ് ഓഹരി സൂചികകൾ. ദുർബലമായ ആഗോള പ്രവണതകളുടെ ചുവടുപിടിച്ച് ധന, ഐ.ടി ഓഹരികളുടെ വിറ്റൊഴിയലാണ് തിരിച്ചടിയായത്. സെൻസെക്സ് 316.94 പോയന്റ് (0.52 ശതമാനം) ഇടിഞ്ഞ് 61,002.57ൽ വ്യാപാരം അവസാനിപ്പിച്ചു.
ഒരുഘട്ടത്തിൽ 508.84 പോയന്റ് (0.82 ശതമാനം) ഇടിഞ്ഞ് 60,810.67 എന്ന നിലയിലെത്തിയതാണ് തിരിച്ചുകയറിയത്. നിഫ്റ്റി 91.65 പോയന്റ് (0.51 ശതമാനം) ഇടിഞ്ഞ് 17,944.20ത്തിൽ ക്ലോസ് ചെയ്തു.വ്യാഴാഴ്ച വരെ സെൻസെക്സ് 887 പോയന്റ് (1.5 ശതമാനം), നിഫ്റ്റി 265 പോയന്റ് (1.7 ശതമാനം) ഉയർന്നിരുന്നു.നെസ്ലെ, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കൺസൽട്ടൻസി സർവിസസ്, എച്ച്.സി.എൽ ടെക്നോളജീസ്, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയവയാണ് നഷ്ടത്തിലായത്.
ലാർസൻ ആൻഡ് ടൂബ്രോ, അൾട്രാടെക് സിമന്റ്, ഏഷ്യൻ പെയിന്റ്സ്, എൻ.ടി.പി.സി, റിലയൻസ് തുടങ്ങിയവ നേട്ടത്തിലായി.സ്റ്റോക്ക് മാർക്കറ്റുകളുടെ നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്താനുള്ള വിദഗ്ധ സമിതി സംബന്ധിച്ച കേന്ദ്ര നിർദേശം സീൽ ചെയ്ത കവറിൽ സ്വീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതിനെത്തുടർന്ന് അദാനി എന്റർപ്രൈസസ് ഓഹരി 4.15 ശതമാനം ഇടിവുനേരിട്ടു.
ഡോളർ 82.88
യുറോ 88.32
പൗണ്ട് 99.30
സ്വിസ്ഫ്രാങ്ക് 89.45
സിംഗപ്പുർ ഡോളർ 61.97
ആസ്ട്രേലിയൻ ഡോളർ 56.67
കനേഡിയൻ ഡോളർ 61.52
ബഹറൈൻ ദിനാർ 219.46
കുവൈത്ത് ദിനാർ 269.94
ഒമാൻ റിയാൽ 215.22
സൗദി റിയാൽ 22.05
യു.എ.ഇ ദിർഹം 22.56
ഖത്തർ റിയാൽ 22.76
അവലംബം: എസ്.ബി.ഐ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.