ഓഹരി ഉടമ യോഗം ഇന്ന്; ബൈജുവും കുടുംബവും പുറത്താകുമോ?

ന്യൂ​ഡ​ൽ​ഹി: ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന പ്ര​മു​ഖ എ​ഡ്ടെ​ക് ക​മ്പ​നി​യാ​യ ബൈ​ജൂ​സി​ന്റെ ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ അ​സാ​ധാ​ര​ണ പൊ​തു​യോ​ഗം ഇ​ന്ന്. തെ​റ്റാ​യ മാ​നേ​ജ്മെ​ന്റ് രീ​തി​ക​ളും സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗ​വും മൂ​ല്യ​ത്ത​ക​ർ​ച്ച​യും ആ​രോ​പി​ച്ച് സി.​ഇ.​ഒ​യും സ്ഥാ​പ​ക​നു​മാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി ബൈ​ജു ര​വീ​ന്ദ്ര​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള പ്ര​മേ​യ​ത്തി​ൽ ഓ​ഹ​രി ഉ​ട​മ​ക​ൾ ഇ​ന്ന് വോ​ട്ട് ചെ​യ്യും. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്‌​ട​റേ​റ്റ് (ഇ.​ഡി) ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം.

പ്ര​മേ​യ​ത്തി​നെ​തി​​രെ ബൈ​ജു ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ര​ജി മാ​ർ​ച്ച് 13ന് ​ക​ർ​ണാ​ട​ക ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. വോ​ട്ടെ​ടു​പ്പി​ന്റെ ഫ​ലം ഈ ​വി​ധി​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക. ക​മ്പ​നി​യി​ൽ ബൈ​ജു​വി​നും കു​ടും​ബ​ത്തി​നും 26.3 ശ​ത​മാ​നം ഓ​ഹ​രി​യാ​ണു​ള്ള​ത്. 30 ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ജ​ന​റ​ൽ അ​റ്റ്‌​ലാ​ന്റി​ക്, പീ​ക്ക് എ​ക്സ്.​വി, സോ​ഫി​ന, ചാ​ൻ സ​ക്ക​ർ​ബ​ർ​ഗ്, ഔ​ൾ, സാ​ൻ​ഡ്‌​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​മേ​യ​ത്തെ​യും പൊ​തു​യോ​ഗ നോ​ട്ടീ​സി​നെ​യും പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. ആ​കെ 32 ശ​ത​മാ​ന​ത്തി​ല​ധി​കം ഓ​ഹ​രി​യു​ള്ള​വ​രാ​ണ് അ​സാ​ധാ​ര​ണ പൊ​തു​യോ​ഗം വി​ളി​ച്ച​ത്.

ബൈ​ജൂ​സി​ന്റെ മാ​തൃ​സ്ഥാ​പ​ന​മാ​യ തി​ങ്ക് ആ​ൻ​ഡ് ലേ​ണി​ന്റെ ബോ​ർ​ഡി​ൽ​നി​ന്ന് ബൈ​ജു​വി​നെ​യും ഭാ​ര്യ​യും സ​ഹ​സ്ഥാ​പ​ക​യു​മാ​യ ദി​വ്യ ഗോ​കു​ൽ​നാ​ഥി​നെ​യും ബൈ​ജു​വി​ന്റെ സ​ഹോ​ദ​ര​ൻ റി​ജു ര​വീ​ന്ദ്ര​നെ​യും പു​റ​ത്താ​ക്ക​ണ​മെ​ന്ന് പൊ​തു​യോ​ഗ നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വ​മ്പ​ൻ ന​ഷ്ട​വും നി​ര​വ​ധി കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും നേ​രി​ടു​ന്ന ബൈ​ജു ര​വീ​ന്ദ്ര​ന് മ​റ്റൊ​രു തി​രി​ച്ച​ടി​യാ​ണ് ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ യോ​ഗ​വും പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള വോ​ട്ടെ​ടു​പ്പും. ഓ​ഡി​റ്റ​ർ രാ​ജി​​വെ​ച്ച​തും വാ​യ്പ ന​ൽ​കി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പാ​പ്പ​രാ​ക്ക​ൽ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​തും അ​മേ​രി​ക്ക​യി​ൽ വാ​യ്പ​യു​​ടെ തി​രി​ച്ച​ട​വ് സം​ബ​ന്ധി​ച്ച കോ​ട​തി ന​ട​പ​ടി​ക​ളും കൂ​ടു​ത​ൽ ആ​ഘാ​ത​മാ​യി.

അ​തി​നി​ടെ, ഓ​ഹ​രി ഉ​ട​മ​ക​ളെ ത​ണു​പ്പി​ക്കാ​ൻ ബൈ​ജു ര​വീ​ന്ദ്ര​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച ക​ത്ത​യ​ച്ചി​രു​ന്നു. എ​ല്ലാ​വ​രു​ടെ​യും സ​മ്മ​ത​ത്തോ​ടെ ര​ണ്ട് നോ​ൺ-​എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​മെ​ന്നും പ​ണം വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ബൈ​ജു ക​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Shareholder meeting today; Will Baiju and his family get out?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.